
കൊതുക് കടിയേറ്റാൽ പലതരത്തിലുള്ള അസുഖങ്ങളാകും തേടി എത്തുക. കൊതുക് കടിയേറ്റാൽ ഡെങ്കി പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ നിരവധി അസുഖങ്ങൾ പിടിപെടാം. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ മുതിര്‍ന്നവർക്ക് ഒരു പരിധി വരെ കഴിയുമെങ്കിലും കുട്ടികളുടെ കാര്യം അങ്ങനെയല്ലെന്ന് ഓർക്കുക.
കൊതുകിൽ നിന്ന് കുട്ടികളെ പ്രത്യേകിച്ച് നവജാതശിശുക്കളെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. '' കുട്ടികളെ കൊതുകിൽ നിന്ന് സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് '' - ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
കുട്ടികളെ കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കാൻ ചില ക്രീമുകളും കൊതുക് തിരികളും ഉപയോഗിക്കുന്നവരുണ്ട്. അത് സുരക്ഷിതമല്ലെന്നാണ് ' അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ' വ്യക്തമാക്കുന്നത്. കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക.
വീടിന് പുറത്തിറങ്ങുന്ന സാഹചര്യങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വായു സഞ്ചാരം എളുപ്പാക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൊതുക് വലകളുടെ ഉപയോഗമാണ് മറ്റൊരു പ്രതിരോധ മാർഗം. കുട്ടികൾ കിടക്കുന്ന സ്ഥലം കൊതുക് വല ഉപയോഗിച്ച് മറയ്ക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.
Read more: മുലയൂട്ടാൻ മടിയോ? അമ്മമാരെ കാത്തിരിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങൾ; ഡോക്ടർ പറയുന്നു...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam