Health Tips : കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് നൽകാം ഈ സൂപ്പർ ഫു‌ഡുകൾ

Published : May 01, 2023, 07:56 AM IST
 Health Tips :   കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് നൽകാം ഈ സൂപ്പർ ഫു‌ഡുകൾ

Synopsis

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഒമേഗ3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ തലച്ചോറിനെ സംരക്ഷിക്കാന്‍ കഴിക്കുന്നു.  

കുട്ടികളുടെ ബുദ്ധിവികാസത്തിന് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാനാണ് ശ്രദ്ധിക്കേണ്ടത്. നല്ല ഭക്ഷണങ്ങൾ കുഞ്ഞുങ്ങളുടെ ഓർമ്മ ശക്തി കൂട്ടുന്നതിനും ബുദ്ധിവികാസത്തിന് സഹായിക്കും. മസ്തിഷ്‌കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായി നിലനിർക്കാനും പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. 

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ തലച്ചോറിനെ സംരക്ഷിക്കാൻ കഴിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം അത്യാവശ്യമാണ്. കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട സൂപ്പർ ഫു‌ഡുകളെ കുറിച്ചാണ് താഴേ പറയുന്നത്...

തെെര്...

പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. അതിനാൽ തന്നെ ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിലെ ഫാറ്റും ബുദ്ധിവികാസത്തിനും ദഹനത്തിനും നല്ലതാണ്.

ഇലക്കറികൾ...

ഇലക്കറികൾ വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ധാതുക്കളുടെയും ഭക്ഷണ നാരുകളുടെയും സമൃദ്ധമായ ഉറവിടമാണ്. വിറ്റാമിൻ എ, ബി, ഇ, കെ, സി എന്നിവയ്‌ക്കൊപ്പം ബീറ്റാ കരോട്ടിൻ, ഫോളേറ്റ് എന്നിവ ശരിയായ മസ്തിഷ്‌ക വികാസത്തിന് നല്ലതാണ്.

മത്സ്യം...

കുട്ടികൾ കഴിച്ചിരിക്കേണ്ട ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തണം. ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ ഡിയും അടങ്ങിയ സാൽമൺ പോലുള്ള മത്സ്യങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നത് ഓർമ്മശക്തി കൂട്ടും. 

മുട്ട...

പ്രോട്ടീന്റെ  ഉറവിടമാണ് 'മുട്ട'. മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ (choline) അടങ്ങിയിട്ടുണ്ട്. ഇത് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

പീനട്ട് ബട്ടർ...

ആന്റി ഓക്സിഡന്റായ വൈറ്റമിൻ ഇ യാൽ സമ്പുഷ്ടമാണ് 'പീനട്ട് ബട്ടർ'.  ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ബ്രഡിനൊപ്പമോ ഫ്രൂട്ട്സിന്റെ കൂടെയോ ചേർത്ത് കൊടുക്കാവുന്നതാണ്.

സരസഫലങ്ങൾ...

ഫൈബർ കുട്ടികളിൽ ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി കുടലിനെ ആരോഗ്യകരമായി നിലനിർത്തും. ബ്രൊക്കോളി, അവോക്കാഡോ, സരസഫലങ്ങൾ, ഓട്‌സ്, ബീൻസ് എന്നിവ ഫൈബറിന്റെ മികച്ച ഉറവിടങ്ങളാണ്. ഇത്തരം ഭക്ഷണങ്ങൾ ധാരാളമായി കുട്ടികളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്താം.

തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും കിടിലനൊരു ഹെയര്‍മാസ്ക് !

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹിക്കാനാവാത്ത മുട്ടുവേദനയാണോ? മുട്ടുവേദന മാറാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍
വൃക്ക തകരാറിലാണോ? ഈ സൂചനകളെ അവഗണിക്കരുത്!