
ശരീരഭാരം മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ഏതൊക്കെ ഭക്ഷണങ്ങൾ കഴിച്ചാൽ തടി കുറയ്ക്കാമെന്നതിനെ പറ്റി പലർക്കും സംശയമുണ്ട്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ മണിക്കൂറോളം വ്യായാമം ചെയ്യുന്നവരുണ്ട്. ക്യത്യമായി ഡയറ്റും ചെയ്യുന്നവരുണ്ട്. പക്ഷേ ഇതൊക്കെ ചെയ്തിട്ടും ശരീരഭാരം കുറയാറില്ലെന്ന് ചിലർ പറയാറുണ്ട്. ശരിയായ രീതിയിൽ ഭക്ഷണം നിയന്ത്രിച്ചാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് ന്യൂട്രീഷനിസ്റ്റായ നാമി അഗർവാൾ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് നാമി അഗർവാൾ പറയുന്നു.
ഒന്ന്...
വെള്ളം കുടിക്കാതിരുന്നാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ മലബന്ധം, ക്ഷീണം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് ന്യൂട്രീഷനിസ്റ്റ് നാമി അഗർവാൾ പറയുന്നു.
രണ്ട്...
ശരീരഭാരം കുറയ്ക്കാൻ പഴങ്ങൾ ധാരാളം കഴിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ആപ്പിൾ, ഓറഞ്ച്, പേരക്ക, ബ്ലൂബെറി എന്നിവ ശരീരത്തിലെ വിഷാംശം കളയാൻ സഹായിക്കുന്ന പഴങ്ങളാണ്. ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധത്തിനും സഹായിക്കുന്നു.
മൂന്ന്....
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബീറ്റ്റൂട്ട്, കാരറ്റ്, ബ്രോക്കോളി, കോളിഫ്ളവർ, ഇലക്കറികൾ എന്നിവ ധാരാളം കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റാനും സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റായ നാമി അഗർവാൾ പറയുന്നത്.
നാല്...
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും അൽപം ബീൻസ് കഴിക്കാൻ ശ്രമിക്കുക. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ബീൻസ് ശരീരത്തിന് വേണ്ടത്ര കലോറി പ്രദാനം ചെയ്യുന്ന ഒന്നാണ്. സാലഡുകളിലും സൂപ്പുകളിലും ബീൻസ് ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ബീൻസിനുണ്ട്. ദഹനപ്രക്രിയയെ സഹായിക്കുകയും ശരീരത്തിൽ നിന്നും ടോക്സിനുകളെ നീക്കം ചെയ്യുന്നതിലും ബീൻസിന് പ്രധാന പങ്കുണ്ട്.
അഞ്ച്....
ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഒരു പിടി നട്സ് കഴിക്കാം. ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് അങ്ങനെ ഏത് വേണമെങ്കിലും കഴിക്കാം. ഇവയിൽ വലിയ അളവിൽ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും നട്സ് കഴിക്കുന്നത് ഗുണം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam