
61 വയസ്സുളള അമ്മ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മകനും മകന്‍റെ ഭര്‍ത്താവിനും ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹം തോന്നിയപ്പോഴാണ് അമ്മ സിസിലി എലഡ്ജ് ഗര്‍ഭധാരണം നടത്തിയത്. അമേരിക്കയിലെ ഒമാഹയിലാണ് സംഭവം. സ്വവര്‍ഗപങ്കാളികളായ മകന്‍ മാത്യുവിനും ഭര്‍ത്താവ് എലിറ്റ് ഡോട്ടിക്കും ഒരു കുഞ്ഞ് വേണമെന്ന് തോന്നിയപ്പോള്‍ അവര്‍ അത് കുടുംബാംഗങ്ങളോട് പറഞ്ഞു. തുടര്‍ന്ന് മകനെ അമ്മ തന്നെ സഹായിക്കാമെന്ന് പറയുകയായിരുന്നു.
60 വയസ്സിന് ശേഷം ഗര്‍ഭധാരണം നടക്കുക പ്രയാസമുളളതാണെന്ന് ഡോക്ടര്‍മാര്‍ ആദ്യമേ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറണെന്ന് സിസിലി അറിയിക്കുകയായിരുന്നു. തന്‍റെ ഡയറ്റും കഠിനശ്രമവും കൊണ്ടാണ് പ്രസവിക്കാന്‍ സാധിച്ചതെന്നും സിസിലി പറഞ്ഞു.
എലിറ്റ് ഡോട്ടിയുടെ സഹോദരിയുടെ അണ്ഡം ഇരുവര്‍ക്കുമായി നല്‍കിയിരുന്നു . ഇത് മാത്യുവിന്‍റെ ബീജവുമായി സങ്കലനം ചെയ്യുകയായിരുന്നു. ഓമഹ യൂണിവേഴ്സിറ്റിയാണ് ഇവ സിസിലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് സിസിലി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam