Health Tips : ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് പഴങ്ങൾ

Published : Mar 17, 2023, 07:57 AM ISTUpdated : Mar 17, 2023, 08:07 AM IST
Health Tips :  ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് പഴങ്ങൾ

Synopsis

എൽഡി‌എൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോ​ഗത്തിനും വിവിധ രോ​ഗങ്ങൾക്കും കാരണമാകും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ ഹൃദയം നേടാനുള്ള ഏറ്റവും നല്ല മാർഗമാണ്. 

കൊളസ്‌ട്രോളിന്റെ അളവ് വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. 

എൽഡി‌എൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോ​ഗത്തിനും വിവിധ രോ​ഗങ്ങൾക്കും കാരണമാകും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ ഹൃദയം നേടാനുള്ള ഏറ്റവും നല്ല മാർഗമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് പഴങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ആപ്പിൾ...

രണ്ടോ മൂന്നോ ഇടത്തരം വലിപ്പമുള്ള ആപ്പിൾ കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിന്റെ അളവ് 5% മുതൽ 13% വരെ കുറയ്ക്കുമെന്ന് മുമ്പ് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ആപ്പിളിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവയാണ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചതെന്നും പഠനങ്ങൾ കണ്ടെത്തി.

ബെറിപ്പഴങ്ങൾ...

ബെറികളുടെ ഉപയോഗം എൽഡിഎൽ കൊളസ്ട്രോൾ അളവ് ഗണ്യമായി കുറയ്ക്കുന്നു. സ്ട്രോബെറി, ക്രാൻബെറി, ബ്ലൂബെറി മുതലായവ സീസണൽ പഴങ്ങളിൽ നാരുകളുടെ അംശം കൂടുതലാണ്. ഇവ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡൈസേഷഅൻ തടയുന്നു. ബ്ലൂബെറിയിലും മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫൈറ്റോസ്റ്റെറോളുകൾ എൽഡിഎൽ അളവ് കുറയ്ക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

സിട്രസ് പഴങ്ങൾ...

വിറ്റാമിൻ സി ഉൾപ്പെടെ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഓറഞ്ച്. അത് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും വൃക്കയിലെ കല്ലുകൾ പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ആരോഗ്യകരമായ ഹൃദയത്തെ പ്രോത്സാഹിപ്പിക്കുകയും നല്ല കൊളസ്‌ട്രോളിനെ സഹായിക്കുകയും ചെയ്യുന്നു.

അവോക്കാഡോ...

അവോക്കാഡോ പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും (MUFAs) ശക്തമായ ഉറവിടമാണ്. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിൽ ദിവസവും ഒരു അവോക്കാഡോ ചേർക്കുന്നത് അമിതവണ്ണം  ഉള്ളവരിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

വാഴപ്പഴം...

വാഴപ്പഴത്തിലെ നാരുകളും പൊട്ടാസ്യവും കൊളസ്‌ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും തോത് കുറയ്ക്കും.
വാഴപ്പഴം പൊട്ടാസ്യത്തിന്റെയും നാരുകളുടെയും നല്ല ഉറവിടമായതിനാൽ കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

താരനും മുടികൊഴിച്ചിലും കുറയ്ക്കാൻ ഇതാ ഒരു പൊടിക്കെെ

 

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?