Oatmeal Diet For Weight Loss : അമിതവണ്ണം കുറയ്ക്കാൻ ഓട്സ് സഹായിക്കുമോ?

Published : Aug 30, 2022, 12:26 PM ISTUpdated : Aug 30, 2022, 12:28 PM IST
Oatmeal Diet For Weight Loss :  അമിതവണ്ണം കുറയ്ക്കാൻ ഓട്സ് സഹായിക്കുമോ?

Synopsis

ഓട്‌സിൽ ലയിക്കുന്ന ഫൈബറായ ബീറ്റാ-ഗ്ലൂക്കന്റെ സാന്നിധ്യം വിശപ്പിനെ പ്രതിരോധിക്കുന്ന ഹോർമോണായ ചോളിസിസ്‌റ്റോകിനിൻ വർദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നു. ലയിക്കുന്ന നാരുകൾ ഭക്ഷണം വേഗത്തിൽ വിഘടിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും സഹായിക്കുന്നു. 

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ഓട്സ്. ഇത് ആരോഗ്യകരവും കലോറി കുറഞ്ഞതുമായ പ്രഭാതഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിന് രുചി കൂട്ടാനും പോഷകമൂല്യം കൂട്ടാനും പഴങ്ങളോ പച്ചക്കറികളോ ചേർക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ഓട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

ഓട്‌സിൽ ലയിക്കുന്ന ഫൈബറായ ബീറ്റാ-ഗ്ലൂക്കന്റെ സാന്നിധ്യം, വിശപ്പിനെ പ്രതിരോധിക്കുന്ന ഹോർമോണായ ചോളിസിസ്‌റ്റോകിനിൻ വർദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നു. ലയിക്കുന്ന നാരുകൾ ഭക്ഷണം വേഗത്തിൽ വിഘടിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും സഹായിക്കുന്നു. ഓട്‌സിൽ പ്രതിദിനം ശുപാർശ ചെയ്യുന്ന കാൽസ്യത്തിന്റെ 2%, 6% ഇരുമ്പ്, 1.5 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. 

ഓട്സിൽ കലോറി കുറവാണ്. കൂടാതെ പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ശരീരത്തിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കാരണം ഇത് ഹൃദ്രോഗം, വൻകുടൽ ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന് ഹെൽത്ത് ലൈൻ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ഓട്സ് രണ്ട് രീതിയിൽ കഴിക്കാം ....

ഓട്സ് സ്മൂത്തി...

 ഓട്സ്                            അരക്കപ്പ്
 ആപ്പിൾ അരിഞ്ഞത്      1/2 കപ്പ്
 ചെറുപഴം അരിഞ്ഞത്   1/2 കപ്പ്
ഈന്തപ്പഴം ( കുരു മാറ്റിയത് ) 3 എണ്ണം
ബദാം                          4 എണ്ണം
ചൂടു വെള്ളം                 1 കപ്പ്
ഇളം ചൂടുള്ള പാൽ        1 കപ്പ്

തയ്യാറാക്കുന്ന വിധം...

ഒരു പാത്രത്തിലേക്ക് ഓട്സ്, അരിഞ്ഞു വച്ചിട്ടുള്ള ആപ്പിൾ , അരിഞ്ഞു വച്ചിട്ടുള്ള ചെറുപഴം, ഈന്തപ്പഴം, ബദാം എന്നിവ ചേർക്കുക. ശേഷം ഒരു കപ്പ് നല്ല ചൂടുവെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക. അതിനു ശേഷം ഈ മിശ്രിതത്തെ ഒരു മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. ശേഷം ഇളം ചൂടുള്ള പാൽ ചേർത്ത് അടിച്ചെടുക്കുക. ശേഷം കുടിക്കുക.

ഓട്സ് സൂപ്പ്...

ഓട്‌സ്             2 ടേബിൾ സ്പൂൺ
പാൽ               അര കപ്പ്
സവാള           ഒന്നിന്റെ പകുതി 
വെളുത്തുള്ളി  2 അല്ലി
ഉപ്പ്                  ആവശ്യത്തിന്
കുരുമുളക്       ഒരു നുള്ള്
ഓയിൽ            ആവശ്യത്തിന്
മല്ലിയില              1 സ്പൂൺ

ആദ്യം ഒരു പാനിൽ അൽപം ഓയിൽ ചൂടാക്കുക. ഇതിലേയ്ക്ക് സവാള, വെളുത്തുള്ളി എന്നിവ ചേർത്തിളക്കുക. ഇവ ഇളം ബ്രൗൺ നിറമാകുന്നതു വരെ ചേർത്തിളക്കണം.ഓട്‌സ് മറ്റൊരു പാത്രത്തിൽ ആദ്യം വെള്ളം ചേർത്തു നല്ലപോലെ വേവിയ്ക്കുക. പിന്നീട് പാലു ചേർത്തും വേവിയ്ക്കണം. നല്ലപോലെ വേവാൻ ശ്രദ്ധിക്കണം. ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന ചേരുവകൾ ചേർത്തിളക്കണം. പിന്നീട് പാകത്തിന് ഉപ്പും മല്ലിയിലയും കുരുമുളകുപൊടിയും ഇളക്കിച്ചേർക്കുക. ശേഷം ചൂടോടെ കുടിക്കാം. 

തലമുടി കൊഴിച്ചിൽ തടയാം; പരീക്ഷിക്കാം ഈ എട്ട് ഹെയര്‍ മാസ്കുകൾ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ 6 ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം