
ഓഫീസില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രോജക്ടിന്‍റെ അവതരണം ഉണ്ടെന്ന് വയ്ക്കുക, അല്ലെങ്കില്‍ നിങ്ങളൊരു അഭിമുഖത്തിന് ഒരുങ്ങിനില്‍ക്കുകയോ ഏതെങ്കിലും ഓഡീഷനില്‍ കയറാൻ നില്‍ക്കുകയോ ആണെന്ന് ചിന്തിക്കുക. ഈ സമയത്ത് ടെൻഷൻ അസഹനീമാകും വിധം നേരിടുന്ന സ്വഭാവക്കാരാണോ നിങ്ങള്‍?
ഇത്തരത്തിലുള്ള പ്രധാനപ്പെട്ട സമയങ്ങള്‍ ടെൻഷൻ കൊണ്ടും ആധി കയറിയും കൂടുതല്‍ സങ്കീര്‍ണമായിട്ടുള്ള അനുഭവമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇനിയും ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നൊരു ലളിതമായ 'ട്രിക്ക്' ആണിനി പങ്കുവയ്ക്കുന്നത്.
സോഷ്യല്‍ മീഡിയ ഇൻഫ്ശുവൻസറും നര്‍ത്തകിയും മനശാസ്ത്ര വിദഗ്ധയുമായ മോളി എന്ന യുവതിയാണ് ഈ ലളിതമായ പരീക്ഷണം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഒന്നുമില്ല, ടെൻഷനോ ആധിയോ കയറിയിരിക്കുന്ന സന്ദര്‍ഭത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് അല്‍പം മാറി മൂന്നേ മൂന്ന് വാക്കുകള്‍ പറയുക. അത് ഉറക്കെത്തന്നെ പറയണം. ഉറക്കെ എന്നുവച്ചാല്‍ നമുക്ക് സ്വയം കേള്‍ക്കാവുന്ന അത്ര ശബ്ദത്തില്‍.
ഇനി ഏതാണ് ആ മൂന്ന് വാക്ക് എന്നതായിരിക്കും ഏവരുടെയും ആകാംക്ഷ. 'ഐ ആം എക്സൈറ്റഡ്'- ഇതാണ് ആ മൂന്ന് വാക്ക്. അതെ ഇത്രയും മാത്രം മതി. ഇതുതന്നെ ഒരു കണ്ണാടിക്ക് മുമ്പില്‍ നമ്മളെ നോക്കിക്കൊണ്ട് പറയാൻ സാധിച്ചാല്‍ അത്രയും നല്ലത്.
ഇനി, എങ്ങനെയാണിത് നമുക്ക് ഗുണകരമായി വരുന്നത് എന്നുകൂടി നോക്കാം. ടെൻഷനോ ആധിയോ കയറുന്നതും എക്സൈറ്റഡ് ആകുന്നതും രണ്ട് തരം അനുഭവമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ടെൻഷനോ ആധിയോ വരുന്നത് നെഗറ്റീവ് അനുഭവവും എക്സൈറ്റഡാകുന്നത് പോസിറ്റീവ് ആയ അനുഭവവും ആണ്.
അങ്ങനെയെങ്കില്‍ നാം നമ്മളോട് തന്നെ ഞാൻ എക്സൈറ്റഡാണ് എന്നുറക്കെ പറയുമ്പോള്‍ തലച്ചോറിനെ തന്നെ നാം പറഞ്ഞുവിശ്വസിപ്പിച്ച് വഴി തിരിപ്പിച്ച് വിടുകയാണ് ചെയ്യുന്നത്. താൻ ടെൻഷനില്‍ അല്ല പകരം എക്സൈറ്റഡാണ് എന്ന തോന്നല്‍. പകുതി പ്രശ്നങ്ങള്‍ ഇതോടെ തന്നെ ഒഴിവായേക്കാം. ഇതോടൊപ്പം തന്നെ എക്സൈറ്റഡാണ് എന്നുറപ്പിക്കുന്നത് തുടര്‍ന്നുള്ള സമയത്ത് അല്‍പം ശാന്തമാകുന്നതിനും സഹായിക്കും. ഇത്ര എക്സൈറ്റഡാകേണ്ടല്ലോ, ഇത്തിരി 'കൂള്‍' ആകാം എന്ന് മനസ് സ്വയം തന്നെ ചിന്തിക്കാം.
Also Read:- ഫോണിൽ വരുന്ന നോട്ടിഫിക്കേഷനുകൾ ഉടനെ തന്നെ നോക്കുന്ന ശീലമുണ്ടോ?