മുടി 'സ്ട്രോംഗ്' ആയി വളരാൻ പതിവായി കഴിക്കാം ഈ പാനീയം...

Published : May 04, 2023, 08:34 PM IST
മുടി 'സ്ട്രോംഗ്' ആയി വളരാൻ പതിവായി കഴിക്കാം ഈ പാനീയം...

Synopsis

ഡയറ്റ് അഥവാ ഭക്ഷണത്തിന് മുടിയുടെ കാര്യം വരുമ്പോള്‍ ഒരുപാട് പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ഭക്ഷണം, അതുപോലെ മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ഭക്ഷണം എല്ലാം പതിവായി കഴിക്കുന്നത് മുടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പല പ്രശ്നങ്ങളെയും പരിഹരിക്കും. 

ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പങ്കുവയ്ക്കാറുള്ള പരാതികളിലൊന്നാണ് മുടി കൊഴിച്ചിലോ അല്ലെങ്കില്‍ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളോ എല്ലാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം അടക്കം നമ്മുടെ ജീവിതരീതികളെല്ലാം മെച്ചപ്പെടുത്താൻ സാധിച്ചാല്‍ തന്നെ ഒരു പരിധി വരെ മുടി സംരക്ഷിച്ചുനിര്‍ത്താൻ നമുക്ക് കഴിയും. 

ഡയറ്റ് അഥവാ ഭക്ഷണത്തിന് മുടിയുടെ കാര്യം വരുമ്പോള്‍ ഒരുപാട് പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ഭക്ഷണം, അതുപോലെ മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ഭക്ഷണം എല്ലാം പതിവായി കഴിക്കുന്നത് മുടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പല പ്രശ്നങ്ങളെയും പരിഹരിക്കും. 

ഇത്തരത്തില്‍ മുടി 'സ്ട്രോംഗ്' ആയി വളരുന്നതിന് പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവിധയിനം വിത്തുകളുടെ പൊടിയുണ്ടാക്കി, ഇതുവച്ച് തയ്യാറാക്കാവുന്നൊരു സ്മൂത്തിയാണിത്. 

കറുത്ത കസകസ (ചിയ സീഡ്സ്), സൂര്യകാന്തി വിത്ത് (സണ്‍ഫ്ളവര്‍ സീഡ്സ്), ചണവിത്ത് ( ഫ്ലാക്സ് സീഡ്സ്), കരിഞ്ചീരകം (ബ്ലാക്ക് സീഡ്സ് ),  മത്തൻ കുരു (പംപ്കിൻ സീഡ്സ്), മക്കാന (ഫോക്സ് നട്ട്സ്) , ഈന്തപ്പഴം, ബദാം എന്നിവയാണ് ഈ സ്മൂത്തിയുടെ ചേരുവകളായി വരുന്നത്. 

ചേരുവകള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഇത് എത്രമാത്രം 'ഹെല്‍ത്തി'യാണെന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കൂടി നോക്കാം. 

ആദ്യം ഒരു പാൻ ചൂടാക്കാൻ വച്ച് ഇതില്‍ ചിയ സീഡ്സ്, സണ്‍ഫ്ളവര്‍ സീഡ്സ്, ഫ്ലാക്സ് സീഡ്സ്, ബ്ലാക്ക് സീഡ്സ്, പംപ്കിൻ സീഡ്സ്, മക്കാന എന്നിവയെല്ലാം ഓരോന്നായി വറുത്തെടുത്ത് മാറ്റി വയ്ക്കണം. ശേഷം എല്ലാം യോജിപ്പിച്ച് കുതിര്‍ത്തെടുത്ത ബദാമും ഈന്തപ്പഴവും കൂടി ചേര്‍ത്ത് ഒന്ന് പൊടിച്ചെടുക്കുക (നന്നായി പൊടിയേണ്ടതില്ല). 

ഈ പൊടിച്ചെടുത്ത കൂട്ട് ഒരു എയര്‍ടൈറ്റ് പാത്രത്തിലാക്കി സൂക്ഷിക്കാം. ഇതില്‍ നിന്ന് എല്ലാ ദിവസവും രണ്ട് സ്പൂണെടുത്ത് വെള്ളത്തിലോ പാലിലോ ചേര്‍ത്ത് കഴിച്ചാല്‍ മതി. ഇതില്‍ ചേര്‍ത്തിരിക്കുന്ന ചേരുവകളെല്ലാം തന്നെ പല രീതിയില്‍ മുടിയുടെ ആരോഗ്യത്തെയും നമ്മുടെ ആകെ ആരോഗ്യത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്.

Also Read:- 'പ്രമേഹമുള്ള സ്ത്രീകള്‍ ശ്രദ്ധിക്കണം'; കാരണം വ്യക്തമാക്കി പുതിയ പഠനം...

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്