മുപ്പതുകളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിസാരമാക്കരുത്; നിങ്ങളെ തേടിയെത്തുന്നത് ഈ രോഗമാകാം

By Web TeamFirst Published Aug 22, 2019, 12:41 PM IST
Highlights

തിരക്ക് പിടിച്ച ഈ ജീവിതം ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധകുറവിന് പലപ്പോഴും വഴിയൊരുക്കും. അത് പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍  വര്‍ദ്ധിക്കുന്നതിലുമെത്തിക്കുന്നു. 

തിരക്ക് പിടിച്ച ഈ ജീവിതം ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധകുറവിന് പലപ്പോഴും വഴിയൊരുക്കും. അത് പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍  വര്‍ദ്ധിക്കുന്നതിലുമെത്തിക്കുന്നു. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമാണ്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. കേരളത്തില്‍ 40 വയസ്സിന് മുകളിലുള്ള ഉദ്ദേശം 30–40 ശതമാനം പേർക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം നിസാരമായി കാണരുത്. കൃത്യമായ പരിശോധനകള്‍ വേണ്ട രോഗമാണിത്. 

30-40 വയസ്സ് പ്രായമുളളവരിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തലച്ചോറിനെ ബാധിക്കുമെന്നാണ് ഇവിടെയൊരു പഠനം പറയുന്നത്. 'Lancet Neurology'ല്‍ ആണ് പഠനം പ്രസിദ്ധീകരിച്ചത്. ലണ്ടണിലെ  UCL Queen Square Institute of Neurology ആണ് പഠനം നടത്തിയത്. മുപ്പതുകളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വളരെയധികം ശ്രദ്ധിക്കണം എന്നും അത് ഭാവിയില്‍ തലച്ചോറിനെ ബാധിക്കാതെ വേണ്ട പരിശോധനകളും ചികിത്സകളും നടത്തണമെന്നും പഠനം പറയുന്നു. 

അതുപോലെ തന്നെ രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപ്പെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്.

എന്നാല്‍ ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളുമാണ്. അതില്‍ തന്നെ പൊട്ടാസ്യവും വിറ്റമിന്‍ സിയും കൂടുതലുളള പഴങ്ങളാണ് ഏറ്റവും അനുയോജ്യം. 


 

click me!