
55 വയസ്സിന് മുമ്പ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത് പിന്നീടുള്ള ജീവിതത്തിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന രക്തസമ്മർദ്ദമാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകൻ ഡോ. ഡിപ്പെൻഡർ ഗിൽ പറഞ്ഞു.
നാല് ലക്ഷത്തിലധികം പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 55 വയസ്സിന‌് മുമ്പ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത് പിന്നീടുള്ള ജീവിതത്തിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 43 ശതമാനമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഡിപ്പെൻഡർ പറഞ്ഞു.
ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിന് ദോഷകരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ചെറുപ്പത്തിൽ ആരും അതിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. ചെറുപ്പത്തിലെ വളരെ ഗൗരവത്തോടെ കാണേണ്ട ഒരു കാര്യമാണ് ഉയർന്ന രക്തസമ്മർദ്ദമെന്ന് ഡോ. ഡിപ്പെൻഡർ പറയുന്നു.
രക്തസമ്മർദ്ദത്തിലെ ഒരു ചെറിയ മാറ്റം പോലും ഹൃദ്രോഗസാധ്യതയെ ബാധിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. രക്തസമ്മർദ്ദം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
ബിപി ഗുളികകള്‍ കഴിക്കുന്നവരില്‍ കൊവിഡ് പ്രവര്‍ത്തിക്കുന്നതിങ്ങനെ...