രക്തസമ്മര്‍ദ്ദം കൂടുന്നത് നിസാരമാക്കരുത്; ഈ രോഗം വരാമെന്ന് പഠനം

Published : Sep 10, 2019, 01:07 PM IST
രക്തസമ്മര്‍ദ്ദം കൂടുന്നത് നിസാരമാക്കരുത്; ഈ രോഗം വരാമെന്ന് പഠനം

Synopsis

രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ്, ഭക്ഷണരീതി ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത് എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. 

രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു.   ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ്, ഭക്ഷണരീതി ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത് എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. രക്തസമ്മർദ്ദം മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. ഇപ്പോഴിതാ ഉയര്‍ന്ന  രക്തസമ്മർദ്ദം മൂലം മറവിരോഗം വരാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. 

11,000 യുവാക്കളില്‍ നടത്തിയ പഠനത്തിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മറവിരോഗം വരുമെന്ന് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ 
രക്തസമ്മര്‍ദ്ദവും തലച്ചോറിന്‍റെ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനം പറഞ്ഞുവെയ്ക്കുന്നു. 

രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ പലരെയും പിടിപെടുന്നതായും പഠനം സൂചിപ്പിക്കുന്നു. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വഴിവയ്ക്കുന്ന ഒരു കാരണമാണ് ശരീരത്തില്‍ സിങ്കിന്റെ അളവില്‍ വരുന്ന കുറവ്. ഇതാണ് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഒരു കാരണമായി പറയുന്നത്.

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ