
വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ വണ്ണം കുറയ്ക്കാനാകും. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ഭാരം കുറയ്ക്കാൻ ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബും ഉള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം...
ചിയ വിത്തുകൾ...
ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയതും ഉയർന്ന പ്രോട്ടീനും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണമാണ് ചിയ വിത്തുകൾ. വിശപ്പ് കുറയ്ക്കാൻ ചിയ വിത്തുകൾ കഴിക്കുന്നത് ഗുണം ചെയ്യും. ഇവ രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച ശേഷം വെറും വയറ്റിൽ രാവിലെ കുടിക്കുക.
പാൽ...
ഉയർന്ന പ്രോട്ടീൻ അടങ്ങിയ പാനീയമാണ് പശുവിൻ പാൽ. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് കുറവാണ്. കൂടാതെ, ഇതിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും.
മുട്ട...
ദിവസവും പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇത് നിങ്ങൾക്ക് ആവശ്യമായ പ്രോട്ടീൻ നൽകും. വേവിച്ച മുട്ടയോ ഓംലെറ്റോ ആയി പ്രഭാതഭക്ഷണത്തിൽ മുട്ട കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും.
തെെര്...
ആരോഗ്യകരവുമായ ലോ-കാർബ്, ഉയർന്ന പ്രോട്ടീൻ നിറഞ്ഞ ഭക്ഷണമാണ് തെെര്. കലോറി കുറഞ്ഞ ഭക്ഷണമാണ് തൈര്. ഇത് ഒരു സ്വാഭാവിക പ്രോബയോട്ടിക്കാണ്, ഇത് നിങ്ങളുടെ കുടലിനെ നല്ല നിലയിൽ നിലനിർത്താനും വയറ്റിലെ പ്രശ്നങ്ങൾ തടയാനും സഹായിക്കും.
ബദാം....
പ്രോട്ടീനും കാർബോഹൈഡ്രേറ്റും കുറവുള്ള മറ്റൊരു ലഘുഭക്ഷണമാണ് ബദാം. കുതിർത്ത ബദാം വെറും വയറ്റിൽ കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ബദാമിൽ വൈറ്റമിൻ ഇയും മറ്റ് പലതരം പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഭാരം കുറയ്ക്കാൻ ഉണക്കമുന്തിരി കഴിക്കേണ്ടത് ഇങ്ങനെ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam