ശരീരഭാരം കുറയ്ക്കാൻ ഉണക്കമുന്തിരി ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ? വണ്ണം കുറയ്ക്കാൻ ഉണക്കമുന്തിരി ഏത് രീതിയിലാണ് കഴിക്കേണ്ടതെന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും.
ഉണക്കമുന്തിരിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം (Blood Pressure) എന്നിവയുടെ അളവ് നിയന്ത്രിക്കാനും ഉണക്കമുന്തിരി സഹായിക്കും. മുടികൊഴിച്ചിൽ (Hair Fall) തടയുന്നത് മുതൽ മലബന്ധം പ്രതിരോധിക്കുന്നത് വരെ നിരവധി പ്രയോജനങ്ങൾ ഉണക്കമുന്തിരിയ്ക്കുണ്ട്.
ശരീരഭാരം കുറയ്ക്കാൻ ഉണക്കമുന്തിരി ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ? വണ്ണം കുറയ്ക്കാൻ ഉണക്കമുന്തിരി ഏത് രീതിയിലാണ് കഴിക്കേണ്ടതെന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. ശരീരഭാരം കുറയ്ക്കാൻ ഉണക്കമുന്തിരി സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഉണക്കമുന്തിരിയിലെ നാരുകൾ ആരോഗ്യപരമായ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾ ഒരു ചെറിയ കപ്പ് ഉണക്കമുന്തിരി (15-20 എണ്ണം) കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. അതേസമയം പുരുഷന്മാർക്ക് പ്രതിദിനം 1.5 കപ്പ് വരെ കഴിക്കാം.
ഉണക്കമുന്തിരി കുതിർത്ത് കഴിക്കുക...
ഉണക്കമുന്തിരി പച്ചയായി കഴിക്കുന്നതിനേക്കാൾ ആരോഗ്യകരമായ മറ്റൊരു രീതിയാണ് കുതിർത്ത് കഴിക്കുക എന്നത്. വേനൽക്കാലത്ത് നിങ്ങൾ കഴിക്കുന്ന മറ്റ് പല ഡ്രൈ ഫ്രൂട്ട്‌സ് പോലെ, 15-20 ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് രാവിലെ കഴിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
ഉണക്കമുന്തിരി കുതിർക്കുന്നത് ആവശ്യമില്ലാത്ത ധാതുക്കളും വിറ്റാമിനുകളും വെള്ളത്തിൽ ലയിക്കുന്നു. ശരീരം വേഗത്തിൽ ആഗിരണം ചെയ്യുന്നതിന് ആവശ്യമായ പോഷകങ്ങൾ മാത്രം നിലനിർത്തുന്നു. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇത് പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു.
ഇരുമ്പ് സമ്പുഷ്ടമായതിനാൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് വിളർച്ചയെ ചെറുക്കാൻ ഉണക്കമുന്തിരി സഹായിക്കുന്നു. ഒരേ സമയം ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനുമുള്ള മികച്ചൊരു മാർഗമാണ് ഉണക്കമുന്തിരി വെള്ളം.
ഉണക്കമുന്തിരി കഴിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങൾ...
ഒന്ന്...
ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ പ്രവർത്തിക്കുന്നു. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി.
രണ്ട്...
കരൾ സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. ഇതു രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് തടി കുറയ്ക്കാൻ ഏറെ നല്ലതാണ്.
മൂന്ന്...
ഉണക്കമുന്തിരിയിൽ മറ്റ് ഉണങ്ങിയ പഴങ്ങളെ അപേക്ഷിച്ച് ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഉണക്കമുന്തിരിയിലെ കൂടുതൽ ശക്തമായ ആന്റിഓക്‌സിഡന്റുകളെ ഫൈറ്റോ ന്യൂട്രിയന്റുകൾ എന്ന് വിളിക്കുന്നു. ഈ സംയുക്തങ്ങൾ പ്രമേഹം, ഓസ്റ്റിയോപൊറോസിസ്, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
നാല്...
ഉണക്കമുന്തിരി ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ്. ഇത് നമ്മുടെ ദഹനത്തെ സഹായിക്കുകയും വയറിലെ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ നാരുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുവഴി മലബന്ധപ്രശ്‌നങ്ങളുള്ളവർക്ക് ഇത് പരിഹാരം നൽകുന്ന ഒന്നാണ്.
