
സ്തനാർബുദം ബാധിച്ച വിവരം രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഹിന്ദി ടെലിവിഷൻ താരം ഹിന ഖാൻവെളിപ്പെടുത്തിയത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ, രോഗ നിർണയത്തെ കുറിച്ചും ആദ്യ കീമോതെറാപ്പിക്കായി ഹോസ്പിറ്റലിലേക്കുള്ള യാത്രയെ കുറിച്ചുമുള്ള പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. കീമോതെറാപ്പിയ്ക്ക് മുമ്പ് തന്നെ മുടി മുറിച്ചുമാറ്റുന്ന വീഡിയോയാണ് ഹിന ഖാൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
വീഡിയോക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും ഹിന പങ്കുവയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തെ മറികടക്കുക പ്രയാസമാണെന്നറിയാം. നമ്മളിൽ ഭൂരിഭാഗം പേരും എടുത്തുമാറ്റാൻ ആഗ്രഹിക്കാത്ത കിരീടമാണ് മുടി. എന്നാൽ നിങ്ങളുടെ കിരീടത്തെ, മുടിയെ നശിപ്പിക്കാൻ കെൽപ്പുള്ള രോഗത്തിനെതിരെയാണ് പോരാടുന്നതെങ്കിൽ എന്തുചെയ്യും? ജയിക്കണമെങ്കിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുത്തേ മതിയാകൂ. ജയമാണ് എന്റെ തീരുമാനം...-ഹിന ഖാൻ കുറിച്ചു.
ശക്തമായി തുടരൂ ഹിന, നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു എന്നാണ് ഒരാൾ പോസ്റ്റിന് താഴേ കമന്റ് ചെയ്തതു. നിങ്ങൾ ഇപ്പോഴും ഏറ്റവും സുന്ദരിയായി കാണപ്പെടുന്നു എന്നാണ് രോഹൻമെഹ്റ കമന്റ് ചെയ്തതു. നിങ്ങൾ വളരെ ശക്തയായ സ്ത്രീയാണ്. ഹിനയെ കുറിച്ച് അറിയാത്ത ഒരുപാട് പേർക്ക് നിങ്ങൾ ശക്തി നൽകുന്നുവെന്ന് റീം സമീർ കമന്റ് ചെയ്തു.
സ്തനാർബുദം ബാധിച്ചതായി നടി ഹിന ഖാൻ ; ബ്രെസ്റ്റ് ക്യാൻസറിന്റെ കാരണങ്ങളും ലക്ഷണങ്ങളും അറിയാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam