മുഖസൗന്ദര്യം വർധിപ്പിക്കാം; ഇതാ നാല് തരം ഫേസ് പാക്കുകൾ

Web Desk   | others
Published : Jun 14, 2020, 10:32 PM ISTUpdated : Jun 14, 2020, 11:11 PM IST
മുഖസൗന്ദര്യം വർധിപ്പിക്കാം; ഇതാ നാല് തരം ഫേസ് പാക്കുകൾ

Synopsis

പലരും ബ്യൂട്ടി പാർലറുകളിൽ പോയാണ് ഫേഷ്യലുകൾ ചെയ്യാറുള്ളതും. ബ്യൂട്ടിപാര്‍ലറുകളിലും മറ്റും പോയി ഫേഷ്യല്‍ ചെയ്യുമ്പോള്‍ ചര്‍മത്തിന്റെ സ്വഭാവം അറിഞ്ഞിട്ടുവേണം ഫേഷ്യല്‍ ചെയ്യാന്‍.

മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഫേസ് പാക്കുകൾ ഇന്നുണ്ട്. പലരും ബ്യൂട്ടി പാർലറുകളിൽ പോയാണ് ഫേഷ്യലുകൾ ചെയ്യാറുള്ളതും. ബ്യൂട്ടിപാര്‍ലറുകളിലും മറ്റും പോയി ഫേഷ്യല്‍ ചെയ്യുമ്പോള്‍ ചര്‍മത്തിന്റെ സ്വഭാവം അറിഞ്ഞിട്ടുവേണം ഫേഷ്യല്‍ ചെയ്യാന്‍. ചിലര്‍ക്ക് ക്രീമുകളും മറ്റും അലര്‍ജിയായിരിക്കും. അങ്ങനെ നോക്കുമ്പോള്‍ പ്രകൃതിദത്ത ഫേഷ്യലാണ് ഏറെ അനുയോജ്യം. വീട്ടില്‍ പരീക്ഷിക്കാവുന്ന മൂന്ന് പ്രകൃതിദത്ത ഫേസ് പാക്കുകളെ കുറിച്ചറിയാം...  

മുട്ട ഫേസ് പാക്ക്...

 പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയതാണ് മുട്ടയുടെ വെള്ള. അതിനാല്‍ തന്നെ മുഖക്കുരു കുറയ്ക്കാനും ഭേദമാക്കാനും ഇത് സഹായിക്കും. ഒരു മുട്ടയുടെ വെള്ളയിൽ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഫേസ് പാക്ക് ഉപയോ​ഗിക്കാവുന്നതാണ്.

തക്കാളി ഫേസ് പാക്ക്....

 തക്കാളി നീര് മുഖത്ത് പുരുന്നത് ചര്‍മസുഷിരങ്ങള്‍ ചെറുതാകാന്‍ സഹായിക്കും. തക്കാളി നീര് ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത് ഉപയോഗിക്കാം.

ഓട്‌സ് ഫേസ് പാക്ക്...

 ഓട്‌സ് പൊടിച്ചതും തക്കാളിയും ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകള്‍ മുഖക്കുരു തടയാനും ബ്ലാക് ഹെഡ്‌സ് അകറ്റാനും സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും പുരട്ടുന്നത് മുഖത്തിന് സൗന്ദര്യം വര്‍ധിക്കും. ഓട്‌സ് വെള്ളരിക്ക നീര് ചേർത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

ഹണി ഫേസ് പാക്ക്...

 മധുരമൂറുന്ന തേന്‍ ചര്‍മകാന്തി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. തേനില്‍ അല്‍പം നാരാങ്ങനീരും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് ചർമ്മം കൂടുതൽ മൃദുലമാകാൻ സഹായിക്കും.

ചിത്രശലഭത്തെ പോലെ പാറി പറന്ന് കാജൽ അഗര്‍വാൾ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അവഗണിക്കരുത് ലങ് ക്യാൻസറിന്‍റെ ഈ പ്രധാനപ്പെട്ട ലക്ഷണങ്ങളെ
40 വയസ്സിനു ശേഷമുള്ള സ്ത്രീകളിൽ വൃക്കകളെ തകരാറിലാക്കുന്ന 5 ദൈനംദിന ശീലങ്ങൾ