മുടി തഴച്ച് വളരാൻ ചെമ്പരത്തി; ഈ രീതിയിൽ ഉപയോ​ഗിക്കൂ

By Web TeamFirst Published Jun 14, 2020, 8:06 PM IST
Highlights

പൊടിയും മറ്റും അടിഞ്ഞുള്ള അഴുക്കുകള്‍ നീക്കാനും ചെമ്പരത്തി താളി പ്രയോജനകരമാണ്. ഇത് മുടിക്ക് ബലവും ആരോഗ്യവും കറുത്ത നിറവും നല്‍കുന്നു. 

മുടി തഴച്ച് വളരാൻ പണ്ട് മുതൽക്കെ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് ചെമ്പരത്തി. പൊടിയും മറ്റും അടിഞ്ഞുള്ള അഴുക്കുകള്‍ നീക്കാനും ചെമ്പരത്തി താളി പ്രയോജനകരമാണ്. ഇത് മുടിക്ക് ബലവും ആരോഗ്യവും കറുത്ത നിറവും നല്‍കുന്നു. മുടിയുടെ ആരോ​ഗ്യത്തിന് ചെമ്പരത്തി ഏതെല്ലാം രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം...

ഒന്ന്...

മുടി കൊഴിച്ചിൽ തടയാൻ രണ്ട് ചെറിയ ഉള്ളി അരിഞ്ഞ് പേസ്റ്റാക്കിയതും അല്‍പം ചെമ്പരത്തി ഇല അരച്ചതും മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടുക. ഇത് മുടികൊഴിച്ചില്‍ തടയുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

രണ്ട്...

ചെമ്പരത്തിയും നെല്ലിക്കയും താരന്‍ പോവാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ്. നെല്ലിക്കയുടെ ജ്യൂസും അല്‍പം ചെമ്പരത്തിയുടെ പള്‍പ്പും തേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടിയുടെ സ്വാഭാവിക നിറം വരികയും താരന്‍ അകറ്റാനും ഇത് സഹായിക്കും.

മൂന്ന്...

ചെമ്പരത്തിയിലയും കറിവേപ്പിലയും മുടികൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നു. മാത്രമല്ല ഇത് തലവേദനയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

നാല്...

ചെമ്പരത്തിപ്പൂവ് എടുത്ത് പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ തൈര് ഒഴിക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെ‌ടുത്താൻ സഹായിക്കുന്നു.

അഞ്ച്...

ചെമ്പരത്തി ഇല നല്ല പോലെ അരയ്ക്കുക. ശേഷം  ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടി വളര്‍ച്ചയ്ക്കും താരൻ അകറ്റാനും ഏറെ ഫലപ്രദമാണ്. ‌

'വെള്ളം വെറുതെ കുടിച്ചിട്ട് കാര്യമില്ല'; മലൈക അറോറ പറയുന്നു...
 

click me!