തെന്നിന്ത്യയിൽ മിന്നിത്തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കാജൽ അഗര്‍വാൾ. കോളിവുഡിലും ടോളിവുഡിലും സജീവമാണെങ്കിലും മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

 

 

ഇപ്പോഴിതാ താരത്തിന്‍റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  ചിത്രശലഭത്തിന്‍റെ രൂപത്തിലുള്ള  ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് കാജല്‍. 

 

പേസ്റ്റൽ നിറത്തിലുള്ള ഡിസൈനാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ഐവറി നിറത്തിലുള്ളതാണ് സ്കര്‍ട്ട്.

 

ഡയമണ്ട് ചോക്കറാണ് താരം ഇതിനൊടൊപ്പം ധരിച്ചത്. മെഹന്ദി ചടങ്ങിനോ ഹല്‍ദി ചടങ്ങിനോ വധുവിന് ധരിക്കാന്‍ അനുയോജ്യമായ ലെഹങ്കയാണിത് എന്നാണ് ഫാഷന്‍ ലോകത്തിന്‍റെ അഭിപ്രായം. 

Also Read: 'ചോക്ലേറ്റ്' സാരിയില്‍ കജോള്‍; വില എത്രയെന്ന് അറിയാമോ?