മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 5 തരം ഹെയർ പാക്കുകൾ

By Web TeamFirst Published Mar 6, 2019, 10:34 PM IST
Highlights

പലരും മുടികൊഴിച്ചിലിനെ നിസാരമായാണ് കാണാറുള്ളത്. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. സമ്മർദ്ദം, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്നം, താരൻ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.

മുടികൊഴിച്ചിൽ മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. സമ്മർദ്ദം, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്നം, താരൻ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. അമിതമായ മുടികൊഴിച്ചില്‍ അനീമിയ, തൈറോയ്ഡ്, പ്രോട്ടീന്‍, കാത്സ്യത്തിന്റെ കുറവ് മുതലായ രോഗങ്ങളുടെ ലക്ഷണമാകാം. 

പലരും മുടികൊഴിച്ചിലിനെ നിസാരമായാണ് കാണാറുള്ളത്. പുരുഷന്‍മാരില്‍ പ്രധാനമായും പാരമ്പര്യവും ഡൈഹൈട്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നതുകൊണ്ടുമാണ് മുടികൊഴിച്ചില്‍ രൂക്ഷമാകുന്നത്. മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് തരം ഹെയർ പാക്കുകൾ പരിചയപെടാം...

മുട്ട ഹെയർ പാക്ക്...

മുടി കൊഴിച്ചിൽ തടയാൻ ഏറ്റവും നല്ല പാക്കാണ് മുട്ട ഹെയർ പാക്ക്. ഒരു മുട്ടയും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് 15 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം തലയിൽ പുരട്ടാം. നല്ല പോലെ ഉണങ്ങിയ ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകാം. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഈ പാക്ക് പുരട്ടാം. 

കറ്റാർവാഴ ഹെയർ പാക്ക്....

ഒരു ബൗളിൽ മുൾട്ടാണി മിട്ടിയും കറ്റാർവാഴ ജെല്ലും നാരങ്ങ നീരും എന്നിവ ചേർത്ത് ഒരു മിശ്രിതമാക്കുക. 15 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം തലയിൽ ഈ പാക്ക് പുരട്ടാം. അരമണിക്കൂർ തലയിൽ പുരട്ടിയ ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകി കളയാം.

ഹണി ഹെയർ പാക്ക്....

ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ബദാം ഓയിലും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം അരമണിക്കൂർ മാറ്റിവയ്ക്കുക. സെറ്റായ ശേഷം 15 മിനിറ്റ് തലയിൽ പുരട്ടിയിടുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകാം. ആഴ്ച്ചയിൽ രണ്ട് ദിവസം ഈ പാക്ക് പുരട്ടാം. 

കോക്കനട്ട് മിൽക്ക് ഹെയർ പാക്ക്....

 ഒരു ടീസ്പൂൺ ഒലീവ് ഓയിലും രണ്ട് ടീസ്പൂൺ തേങ്ങ പാലും ചേർത്ത് തലയിൽ തേച്ചുപിടിപ്പിക്കുക. ശേഷം 10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യാം. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകാം. താരൻ അകറ്റാനും മുടി തഴച്ച് വളരാനും ഏറ്റവും നല്ല ഹെയർ പാക്കാണിത്.

മുൾട്ടാണി മിട്ടി ഹെയർ പാക്ക്...

ആദ്യം മുൾട്ടാണി മിട്ടിയും നാരങ്ങ നീരും ചേർത്ത് കുഴയ്ക്കുക. ശേഷം ഇതിലേക്ക് തെെരും ബേക്കിം​ഗ് സോഡയും ചേർക്കുക. ‍മിശ്രിതമാക്കിയ ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം ഓരോ മുടിയിഴകൾ മാറ്റി ഈ പാക്ക് മുടിയിലേക്ക് പുരട്ടാം.15 മിനിറ്റ് ഈ പാക്ക് തലയിൽ പുരട്ടിയിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം.

click me!