മുടികൊഴിച്ചിലും താരനും അകറ്റാം ; പരീക്ഷിക്കാം ആറ് ഹെയർ പാക്കുകൾ

Published : Mar 26, 2023, 10:59 AM IST
മുടികൊഴിച്ചിലും താരനും അകറ്റാം ; പരീക്ഷിക്കാം ആറ് ഹെയർ പാക്കുകൾ

Synopsis

ജനിതകശാസ്ത്രം, ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദ്ദം, അസുഖം, പോഷകാഹാരക്കുറവ്, അമിതമായ സ്‌റ്റൈലിംഗ്, മരുന്നുകൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാൽ മുടികൊഴിച്ചിൽ ഉണ്ടാകാം.

മുടികൊഴിച്ചിലും താരനുമാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇവയ്ക്ക് പരിഹാരമായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ചേരുവകളുണ്ട്. ജനിതകശാസ്ത്രം, ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദ്ദം, അസുഖം, പോഷകാഹാരക്കുറവ്, അമിതമായ സ്‌റ്റൈലിംഗ്, മരുന്നുകൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാൽ മുടികൊഴിച്ചിൽ ഉണ്ടാകാം. എന്നാൽ വീട്ടിലുണ്ടാക്കുന്ന ചില ഹെയർപാക്കുകൾക്ക് മുടികൊഴിച്ചിൽ ഒരു പരിധി വരെ തടയാൻ കഴിയും. മുടി കൊഴിച്ചിലും താരനും തടയാൻ പരീക്ഷിക്കാം എട്ട് ഹെയർ പാക്കുകൾ...

മുട്ട, ഒലിവ് ഓയിൽ പായ്ക്ക്...

ഒരു മുട്ടയുടെ മഞ്ഞക്കരുവും ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിലും നന്നായി യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കാം. 

മുടിക്ക് പോഷക സമൃദ്ധമായ ഒരു സൂപ്പർ ഫുഡാണ് മുട്ട. വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് തുടങ്ങിയ , മുടി കട്ടിയുള്ളതും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്നു. മഞ്ഞക്കരു ആരോഗ്യകരമായ കൊഴുപ്പുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് ഈർപ്പം നിലനിർത്താനും മുടി തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.

കറ്റാർ വാഴയും തേനും...

രണ്ട് ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ 1 ടേബിൾസ്പൂൺ തേനിൽ കലർത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. 

കറ്റാർവാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും തിളക്കമുള്ള മുടിക്കും കാരണമാകുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർവാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾക്കും മുടി കൊഴിയുന്നത് തടയാൻ കഴിയും.

സവാള ജ്യൂസ്....

മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി തഴച്ചു വളരാനുള്ള പ്രകൃതിദത്ത മാർഗങ്ങളിലൊന്നാണ് സവാള ജ്യൂസ്. ഒരു സവാളയുടെ ജ്യൂസ് എടുക്കുക. ശേഷം ഇത് പഞ്ഞിയിൽ മുക്കി തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

സവാള ജ്യൂസിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്ക് സൾഫർ അത്യാവശ്യമാണ്. സവാള ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ അകാല നര തടയാൻ സഹായിക്കും. മുടിയെ പോഷിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും സവാള സഹായിക്കുന്നു.

തേങ്ങാപ്പാൽ...

തേങ്ങാപ്പാലും തേനും തുല്യ ഭാഗങ്ങളിൽ കലർത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകുക.  

‌ഉലുവയും വെളിച്ചെണ്ണയും ....

ഒരു പാത്രത്തിൽ അരക്കപ്പ് വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർക്കുക. ഈ മിശ്രിതം കുറച്ചു സമയത്തേക്ക് തിളപ്പിച്ചതിനുശേഷം തീ കെടുത്തി തണുക്കാൻ വയ്ക്കുക. തണുത്തതിനു ശേഷം തലയോട്ടിയിൽ  തേച്ചു പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.താരൻ അകറ്റാനും മുടികൊഴിച്ചിൽ കുറയ്ക്കാനും ഈത് സഹായിക്കും.

കറിവേപ്പില...

കറിവേപ്പില നന്നായി അരച്ച് മുടിയിലും തലയോട്ടിയിലും ഇടുക. 30 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക. മുടികൊഴിലും താരനും അകറ്റാൻ മികച്ചൊരു പാക്കാണിത്. മുടിക്ക് ആവശ്യമായ പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ നൽകിക്കൊണ്ട് മുടി വളർച്ച വർദ്ധിപ്പിക്കുന്നു.

കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് നൽകാം ഈ സൂപ്പർ ഫുഡുകൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ