മലബന്ധം അകറ്റാൻ കറുത്ത ഉണക്ക മുന്തിരി ഈ രീതിയിൽ കഴിക്കൂ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Published : Aug 30, 2020, 10:34 PM ISTUpdated : Aug 30, 2020, 10:38 PM IST
മലബന്ധം അകറ്റാൻ കറുത്ത ഉണക്ക മുന്തിരി ഈ രീതിയിൽ കഴിക്കൂ,  ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Synopsis

മലബന്ധം പ്രശ്നം നേരിടുന്നവർക്ക് ഏറ്റവും മികച്ചതാണ് കറുത്ത ഉണക്ക മുന്തിരിയെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ പറയുന്നു. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്നം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് റുജുത പറഞ്ഞു.

മലബന്ധം പലരേയും അലട്ടുന്ന പ്രശ്നമാണ്. മലബന്ധത്തിന് ധാരാളം കാരണങ്ങളുണ്ട്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, വെള്ളത്തിന്റെ കുറവ്, വ്യായാമക്കുറവ്, ചില മരുന്നുകളുടെ ഉപയോ​ഗം, വയറ്റിലുണ്ടാകുന്ന ഗ്യാസ്, സ്‌ട്രെസ് തുടങ്ങി നിരവധി കാരണങ്ങള്‍. നാരുള്ള ഭക്ഷണങ്ങള്‍, ധാരാളം വെള്ളം എന്നിവയാണ് സ്വാഭാവിക മലശോധനയ്ക്കുള്ള വഴികള്‍. 

മലബന്ധം പ്രശ്നം നേരിടുന്നവർക്ക് ഏറ്റവും മികച്ചതാണ് കറുത്ത ഉണക്ക മുന്തിരിയെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ പറയുന്നു. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്നം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് റുജുത പറഞ്ഞു.

ഉണക്ക മുന്തിരി മലബന്ധ പ്രശ്നത്തിന് മാത്രമല്ല മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും ആർത്തവ സമയത്തെ അസ്വസ്ഥകൾ അകറ്റുന്നതിനും ഏറെ മികച്ചതാണെന്നും അവർ പറയുന്നു. മാത്രമല്ല രാത്രി കിടക്കാന്‍ നേരമോ രാവിലെയോ നെയ്യ് ഒരു സ്പൂണ്‍ കഴിച്ച് ചൂടുവെള്ളവും കുടിക്കുന്നത് മലശോധനയ്ക്കുള്ള നല്ലൊരു വഴിയാണെന്നും റുജുത പറഞ്ഞു.

യുവാക്കളില്‍ മലാശയ ക്യാന്‍സര്‍ കൂടിവരുന്നു; അറിയാം ലക്ഷണങ്ങള്‍...

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക