dandruff| താരൻ അകറ്റാൻ വീട്ടിലുണ്ട് മൂന്ന് പ്രതിവിധികൾ

Web Desk   | Asianet News
Published : Nov 17, 2021, 09:57 PM ISTUpdated : Nov 17, 2021, 10:34 PM IST
dandruff| താരൻ അകറ്റാൻ വീട്ടിലുണ്ട് മൂന്ന് പ്രതിവിധികൾ

Synopsis

വരണ്ട ചർമവും തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. 

തലയിലെ താരൻ(dandruff) പലപ്പോഴും അസ്വസ്ഥതകൾ തരുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. വരണ്ട ചർമവും(dry skin) തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. പ്രകൃതിദത്തമായ ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ താരൻ അകറ്റാം...

ഒന്ന്...

മുട്ടയുടെ വെള്ള (egg white) ഹെയർ മാസ്ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണയിൽ നിന്ന് ശുദ്ധീകരിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെതിരെ പോരാടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. മുട്ടയുടെ വെള്ളയും വെളിച്ചെണ്ണ  എന്നിവ  ചേർത്ത് തലയിൽ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

 

 

രണ്ട്...

ഉലുവയിൽ(fenugreek) ഉയർന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ, താരൻ എന്നിവ തടയാൻ സഹായിക്കുന്നു, കൂടാതെ മുടിയുടെ വരൾച്ച, കഷണ്ടി, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിൽ വലിയ അളവിൽ ലെസിത്തിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ജലാംശം നൽകുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കുതിർത്ത ഉലുവ തലയിൽ തേച്ചിട്ട ശേഷം ഉണങ്ങി കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

 

 

മൂന്ന്...

കറ്റാർ വാഴയുടെ(aloe vera) ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനെ തടയുന്നു. മുട്ടയുടെ മഞ്ഞക്കരു കൊഴുപ്പും പ്രോട്ടീനും അടങ്ങിയതിനാൽ മുടി കണ്ടീഷനിംഗ് ചെയ്യാൻ ഇത് ഉത്തമമാണ്. ഇതിലേക്ക് കറ്റാർവാഴ ജെല്ലും ഒലിവ് ഓയിലും ചേർത്ത് തലയിലിടുന്നത് താരൻ അകറ്റുക മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. 

 

 

ഈ പാക്ക് മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും കൊണ്ട് മുടിയെയും തലയോട്ടിയെയും സമ്പുഷ്ടമാക്കുന്നു.

വൃക്കകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചിലത്...

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം