കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ നാല് പൊടിക്കെെകൾ

Published : Oct 03, 2023, 07:32 PM IST
കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ നാല് പൊടിക്കെെകൾ

Synopsis

വീട്ടിലെ തന്നെ ചില പൊടിക്കെെകൾ ഉപയോ​ഗിച്ച് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാം...

കഴുത്തിന് ചുറ്റു‌മുള്ള കറുപ്പ് പലരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ട് കഴുത്തിന് ചുറ്റും കറുപ്പ് ഉണ്ടാകാം. പിസിഒഎസ് ഉള്ള സ്ത്രീകളുടെ രക്തത്തിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് കൂടുതലാണ്. ഉയർന്ന അളവിലുള്ള ഇൻസുലിൻ ചിലപ്പോൾ കഴുത്തിന് ചുറ്റും കറുത്ത പാട് ഉണ്ടാക്കാം. വീട്ടിലെ തന്നെ ചില പൊടിക്കെെകൾ ഉപയോ​ഗിച്ച് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാം...

ഒന്ന്...

ബദാമിൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ബദാം ഓയിൽ‌ കഴുത്തിൽ പുരട്ടുന്നത് കറുപ്പ് അകറ്റാൻ സഹായിക്കുന്നു.

രണ്ട്...

കറ്റാർവാഴ അതിന്റെ ആൻറി-ഇൻഫ്ലമേറ്ററി, ചർമ്മ സംരക്ഷണം, ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ, ആന്റിസെപ്റ്റിക്, മുറിവ് ഉണക്കൽ ഗുണങ്ങൾക്ക് സഹായകമാണ്. ചർമ്മത്തിന്റെ ജലാംശം നിലനിർത്തുവാൻ  കറ്റാർവാഴ സഹായകമാണ്. കൂടാതെ, ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റുവാനും കറ്റാർവാഴ വളരെ മികച്ച ഒരു പ്രതിവിധിയാണ്. കറ്റാർവാഴയുടെ ജെൽ 20 മിനിറ്റ് നേരം കഴുത്തിൽ തേച്ച് പിടിപ്പിച്ച് ശേഷം കഴുകി കളയുക.

മൂന്ന്...
 
നാരങ്ങയിൽ അടങ്ങിയിട്ടുള്ള ആൽഫ ഹൈഡ്രോക്‌സി ആസിഡ് (എഎച്ച്‌എ) സിട്രിക് ആസിഡ് ബ്ലാക്ക്‌ഹെഡ്‌സിനും  മുഖക്കുരുവിനും കാരണമാകുന്ന നിർജ്ജീവ ചർമ്മകോശങ്ങളെ നശിപ്പിക്കാൻ സഹായിക്കും.
ഇതിനായി, കുറച്ച് നാരങ്ങാനീര് കഴുത്തിൽ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. 

നാല്...

രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനാഗിരിയിൽ നാല് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് മിക്‌സ് ചെയ്യുക. ശേഷം ഒരു കഷ്ണം പഞ്ഞിയെടുത്ത് ഈ മിശ്രിതത്തിൽ മുക്കി കഴുത്തിന് ചുറ്റും തേയ്‌ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാം.

പ്രമേഹം ; ചർമ്മത്തിൽ കാണുന്ന ആറ് ലക്ഷണങ്ങൾ

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ