പ്രമേഹം ; ചർമ്മത്തിൽ കാണുന്ന ആറ് ലക്ഷണങ്ങൾ

Published : Oct 03, 2023, 05:26 PM ISTUpdated : Oct 03, 2023, 05:33 PM IST
പ്രമേഹം ; ചർമ്മത്തിൽ കാണുന്ന ആറ് ലക്ഷണങ്ങൾ

Synopsis

പ്രമേഹം ഉണ്ടെങ്കിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ ചർമ്മത്തിൽ പ്രകടമാകാം. എന്തൊക്കെയാണ് ചർമ്മത്തിൽ കാണുന്ന  ലക്ഷണങ്ങളെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു.

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണ് 'പ്രമേഹം' എന്ന് പറയുന്നത്. പ്രമേഹം നിയന്ത്രിക്കുന്നതിൽ മരുന്നുകൾ ഒരു സുപ്രധാന പങ്ക് വഹിക്കാനാകുമെങ്കിലും സ്വാഭാവികവും ആരോഗ്യകരവുമായ ജീവിതശൈലി മാറ്റങ്ങൾ കൂടുതൽ ഫലപ്രദമാകും. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുന്നത് പ്രമേഹ സാധ്യത നിയന്ത്രിക്കാൻ സഹായിക്കും. 

പ്രമേഹം ഉണ്ടെങ്കിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ ചർമ്മത്തിൽ പ്രകടമാകാം. എന്തൊക്കെയാണ് ചർമ്മത്തിൽ കാണുന്ന ലക്ഷണങ്ങളെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമാണ് അദ്ദേഹം. 

ചർമ്മത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെ?

ഒന്ന്...

പ്രമേഹമുണ്ടെങ്കിൽ ചർമ്മത്തിൽ കാണുന്ന ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് വരണ്ട ചർമ്മമാണ്. തൊലി പുറത്ത്  ചൊറിച്ചിലും അതൊടൊപ്പം ഉണ്ടാകും.

രണ്ട്...

ഉണങ്ങാത്ത മുറിവുകളാണ് മറ്റൊരു ലക്ഷണം. മുറിവുകൾ ഉണ്ടങ്കിൽ ദിവസങ്ങളോളം ഉണങ്ങാതിരിക്കുന്നത് പ്രധാനപ്പെട്ടൊരു ലക്ഷണമാണ്.

മൂന്ന്...

'acanthosis nigricans' എന്ന ചർമ്മ ലക്ഷണമാണ് മറ്റൊന്ന്. കഴുത്ത്, കക്ഷം, തുടയിലെല്ലാം കറുപ്പ് നിറം കട്ടയ്ക്കിരിക്കുന്ന രോഗാവസ്ഥയാണിത്. അമിതവണ്ണമുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്.

നാല്...

സ്കിൻ​ ടാ​ഗാണ് മറ്റൊരു ലക്ഷണം. അതായത്, കറുത്ത തൊലി ചർമ്മത്തിൽ ചേർന്ന് തൂങ്ങിപിടിച്ചിരിക്കുന്ന രോ​ഗാവസ്ഥ. കഴുത്ത്, കക്ഷം എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്.

അഞ്ച്...

കാലിൽ കുമിള പോലെ വീർത്ത് വരുന്നതാണ് മറ്റൊരു ലക്ഷണം. വേദനയില്ലാത്ത കുമിളകൾ കാലിൽ കാണുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. 'diabetic bullae' എന്നാണ് ഇതിനെ പറയുന്നത്.

ആറ്...

സ്കിൻ ഇൻഫെക്ഷനാണ് മറ്റൊരു ലക്ഷണം. ചർമ്മത്തിൽ ഇടയ്ക്കിടെ ഫം​ഗൽ അണുബാധ വരുന്നതും പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ, ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

 

പ്രതിരോധശേഷി കൂട്ടും, ദഹന പ്രശ്നങ്ങൾ അകറ്റും ; കുടിക്കാം ആരോ​ഗ്യകരമായ നെല്ലിക്ക ജ്യൂസ്

 

PREV
Read more Articles on
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും