ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? ഇതാ നാല് ടിപ്സ്

Web Desk   | Asianet News
Published : Nov 02, 2021, 11:55 AM ISTUpdated : Nov 02, 2021, 12:24 PM IST
ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? ഇതാ നാല് ടിപ്സ്

Synopsis

വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലത്തോട് പൊരുതുന്നത്. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ വീട്ടിലുണ്ട് പരിഹാരം...

ചുണ്ട് വരണ്ട് (dry skin) പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മഞ്ഞുകാലത്താണ് ഈ പ്രശ്നം കൂടുതലും കണ്ട് വരുന്നത്. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും (petroleum jelly) മോയ്ചറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലത്തോട് പൊരുതുന്നത്. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ വീട്ടിലുണ്ട് പരിഹാരം...

ഒന്ന്...

ഒലിവ് ഓയിൽ വരണ്ട ചർമ്മത്തിന് നല്ലൊരു പ്രതിവിധിയാണ്. ഒലിവ് ഓയിലിൽ നിരവധി ആന്റി ഓക്സിഡന്റുകളുണ്ട്. ചുണ്ടിന് ആവശ്യമായ പോഷണം നൽകാൻ ഇത് സഹായിക്കും. ചുണ്ടിൽ ഒലിവ് ഓയിൽ പുരട്ടുന്നത് ഫിനിഷിങ് നൽകാനും ചുണ്ട് മനോഹരമായി ഇരിക്കാനും സഹായിക്കും.

രണ്ട്...

നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലർത്തി ചുണ്ടിൽ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. 

മൂന്ന്...

ചുണ്ടിന് ആവശ്യമായ പരിപോഷണം നൽകാൻ നെയ്യ് സഹായിക്കുന്നു. നെയ്യ് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത്  ചുണ്ടിന്റെ നിറം നൽകാൻ ഫലപ്രദമാണ്. 

നാല്....

പാലിൽ ലാക്ടിക് ആസിഡ് ഉള്ളത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ചുണ്ടിന്റെ വരൾച്ച അകറ്റാൻ ഇത് സഹായിക്കും. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃതചർമം നീക്കിയതിന് ശേഷം ചുണ്ടിൽ അല്പം പാൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.

തലമുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട; പരീക്ഷിക്കാം ഈ ഹെയർ മാസ്കുകൾ...

 

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും