ഗർഭകാലത്തെ ഗ്യാസ് ട്രബിൾ പ്രശ്നം കുറയ്ക്കാൻ ചെയ്യേണ്ടത്...

Published : Oct 15, 2019, 03:09 PM IST
ഗർഭകാലത്തെ ഗ്യാസ് ട്രബിൾ  പ്രശ്നം കുറയ്ക്കാൻ ചെയ്യേണ്ടത്...

Synopsis

ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും.

ഗർഭകാലത്ത് ഗ്യാസ് ട്രബിൾ പ്രശ്നം നിസാരമായി കാണരുത്. ​​​ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി കഴിക്കാതിരിക്കുക.​ ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ്  ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. ​​

ഗർഭകാലത്ത് ദിവസവും കഴിക്കേണ്ട ഒന്നാണ് ജീരകം. കുരുമുളകും ജീരകവും കൂട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ കുടിക്കുന്നത് ​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. തേന്‍ പച്ച വെള്ളത്തിലൊഴിച്ച് കുടിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ ​നല്ലതാണ്.

​ ​ഗർഭകാലത്ത് ജലദോഷം, പനി എന്നിവ വരാതിരിക്കാനും അത് പോലെ ​ഗ്യാസ് ട്രബിൾ പ്രശ്നം ഇല്ലാതാക്കാനും വളരെ നല്ലതാണ് ഇഞ്ചി. ഗർഭകാലത്ത് ഒരു കഷ്ണം ചുക്ക്, ജീരകം, ഏലയ്ക്ക, ഗ്രാമ്പൂ ഇവ സമം ചേര്‍ത്തു മൂന്നു നേരം കഴിക്കുന്നതും ​ഗ്യാസ് ട്രബിൾ ശമിക്കാൻ ഉത്തമമാണ്. 

ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് വളരെയധികം നല്ലതാണ്. ഫൈബർ ഉദാരകോശങ്ങളുടെ ചലനങ്ങളെ ക്രമീകരിക്കാൻ സഹായിക്കുന്നു. ഓട്സിൽ ഫൈബറിന് പുറമെ വിറ്റാമിൻ ഇ യുടെ അംശവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭകാലത്തെ ദഹനപ്രക്രിയകളെ വളരെയധികം സഹായിക്കുന്നു. കർപ്പൂരതുളസി അല്ലെങ്കിൽ പുതിനാച്ചെടി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസിനെ ഒരു പരിധിവരെ അകറ്റിനിർത്തും. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Weight Loss Stories : ആ ഭക്ഷണങ്ങൾ ഒഴിവാക്കിയപ്പോൾ ശരീരഭാരം കുറഞ്ഞു, ഇപ്പോൾ അത്താഴം നേരത്തെ കഴിക്കും ; 30 കിലോ ഭാരം കുറച്ചതിനെ കുറിച്ച് സന്തോഷ് കുരുവിള
Health Tips : ഈ പച്ചക്കറി ശീലമാക്കൂ, ഫാറ്റി ലിവറിനെ തടയും