മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ 3 തരം ബദാം ഫേസ് പാക്കുകൾ

By Web TeamFirst Published Oct 15, 2019, 2:13 PM IST
Highlights

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ആൽമണ്ട് മിൽക്ക് ഫേസ് ബാക്ക്. മുഖത്ത് അടിഞ്ഞു കിടക്കുന്ന അഴുക്കും പാടുകളും നീക്കം ചെയ്യാനും ഈ പാക്ക് വളരെ നല്ലതാണ്. 

ബദാമിന് പലതരത്തിലുള്ള ആരോ​ഗ്യ​ഗുണങ്ങളുണ്ടെന്ന് നമുക്കറിയാം. വിറ്റാമിൻ ഇയും ആന്റിഓക്സിഡന്റും ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുഖത്തെ ചുളിവുകൾ അകറ്റാനും നിറം വർധിപ്പിക്കാനും വളരെ നല്ലതാണ് ബദാം. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ബദാം കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ താഴേ ചേർക്കുന്നു...

ബദാം ഹണി ഫേസ് പാക്ക്...

ആദ്യം ഒരു പിടി ബദാം തലേ ദിവസമേ വെള്ളത്തിൽ കുതിർക്കാനായി ഇടുക. അടുത്ത ദിവസം തൊലി മാറ്റിയ ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു ടീസ്പൺ തേൻ ചേർത്ത് മിശ്രിതമാക്കിയ ശേഷം മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകുക.

ബദാം മിൽക്ക് ഫേസ് പാക്ക്...

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ബദാം മിൽക്ക് ഫേസ് ബാക്ക്. മുഖത്ത് അടിഞ്ഞു കിടക്കുന്ന അഴുക്കും പാടുകളും നീക്കം ചെയ്യാനും ഈ പാക്ക് വളരെ നല്ലതാണ്. ഒരു ടീസ്പൂൺ ബദാം പൗണ്ടറും രണ്ട് ടീസ്പൂൺ പാലും ചേർത്ത് 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. 

ബദാം ഓട്സ് ഫേസ് പാക്ക്....

 ചര്‍മ്മം വരണ്ടിരിക്കുന്നത് തടയാനും ചര്‍മ്മത്തിന്റെ ചെറുപ്പം സൂക്ഷിക്കാനുമാണ് ബദാം ഓട്സ് ഫേസ് പാക്ക് ഇടുന്നത്. മുഖത്ത് അടിഞ്ഞു കിടക്കുന്ന അഴുക്കും പാടുകളും നീക്കം ചെയ്യാനും ഈ പാക്ക് വളരെ നല്ലതാണ്. രണ്ട് ടീസ്പൂൺ ആൽമൺ പൊടിച്ചതും 1 ടീസ്പൂൺ ഓട്സ് പൊടിച്ചതും 3 ടീസ്പൂൺ പാലും ഇവ മൂന്നും ചേർത്ത ശേഷം മുഖത്തിടുക. 10 മിനിറ്റ് മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളം കൊണ്ടോ ചെറുചൂടുവെള്ളം കൊണ്ടോ കഴുകി കളയാം. 


 

click me!