ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിലുണ്ട് പരിഹാരം

By Web TeamFirst Published Jul 20, 2021, 8:34 PM IST
Highlights

ക്രമം തെറ്റിയ ആർത്തവം മിക്ക സ്ത്രീകളെയും അലട്ടുന്നുണ്ട്.  അനാരോഗ്യകരമായ ജീവിതശൈലി, സ്ട്രെസ്, ഹോർമോൺ അസംതുലനം ഇവയെല്ലാം ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകാം.

ആർത്തവ കാലം മിക്ക സ്ത്രീകൾക്കും അത്ര സുഖകരമാവില്ല. ആർത്തവത്തോടനുബന്ധിച്ചുള്ള വേദനയും അസ്വസ്ഥതയും പലർക്കും ദുസ്സഹമാകാറുണ്ട്. ക്രമം തെറ്റിയ ആർത്തവം മിക്ക സ്ത്രീകളെയും അലട്ടുന്നുണ്ട്.  അനാരോഗ്യകരമായ ജീവിതശൈലി, സ്ട്രെസ്, ഹോർമോൺ അസംതുലനം ഇവയെല്ലാം ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകാം. ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്...

ഇഞ്ചി...

ഇഞ്ചി ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ ഇഞ്ചി സഹായിക്കും. ഭക്ഷണത്തിൽ ഇഞ്ചി പതിവായി ഉൾപ്പെടുത്തുന്നത് ആർത്തവ ക്രമക്കേട് കുറയ്ക്കും. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ഇഞ്ചി നീരും ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാകാൻ സഹായിക്കും. 

 

 

മഞ്ഞൾ...

മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ഹോർമോൺ സംതുലനത്തിനു സഹായിക്കും. ഹോർമോൺ അസംതുലനമാണ് ആർത്തവക്രമക്കേടുകൾക്ക് സാധാരണയായി കാരണമാകുന്നത്. ദിവസവും രാത്രി മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്.

കറുവപ്പട്ട ...

 ഹോർമോണുകളുടെ സന്തുലനത്തിനും ആർത്തവം ക്രമീകരിക്കുന്നതിനും കറുവപ്പട്ട നല്ലതാണ്​. ഭക്ഷണത്തിൽ ചേർത്തോ പാലിൽ ചേർത്തോ ഇത്​ കഴിക്കാം. മാത്രമല്ല, ആർത്തവ വേദനയും രക്തസ്രാവവും ഗണ്യമായി കുറയ്ക്കുകയും ആർത്തവ സമയത്തെ ഛർദ്ദി ഒഴിവാക്കാനും സഹായിക്കും.

 

 

ജീരകം...

ജീരകവും ആർത്തവം ക്രമീകരിക്കാൻ വളരെ നല്ലതാണ്​. ആർത്തവ വേദനയ്ക്കും ജീരകം ഫലം ചെയ്യും. രാത്രി ഒരു കപ്പ്​ വെള്ളത്തിൽ രണ്ട്​ ടീസ്​പൂൺ ജീരകമിട്ട്​ വയ്ക്കുക. പിറ്റേന്ന്​ രാവിലെ ഈ വെള്ളം​ അരിച്ചശേഷം കുടിക്കുക. ആർത്തവം ക്രമമാകാൻ ഇത് സഹായിക്കും.

വണ്ണം കുറയ്ക്കണമെന്നുണ്ടോ...? ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും

 

click me!