മുഖക്കുരു പൊട്ടിക്കുന്നത് നല്ലശീലമല്ല; കാരണം...

By Web TeamFirst Published Jun 22, 2019, 3:05 PM IST
Highlights

വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. നല്ല തോതില്‍ സുഗന്ധമുള്ള ക്ലെന്‍സറുകള്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ചൂടും തണുപ്പും മാറി മാറി പ്രയോഗിക്കുന്നത് മുഖക്കുരുവുണ്ടാക്കുന്ന അസ്വസ്ഥതകള്‍ മാറാന്‍ ഏറെ സഹായകമാണ്. ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് മുഖക്കുരു മാറാൻ സഹായിക്കും.ദിവസത്തില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യാം. 

എല്ലാ പെൺകുട്ടികളെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു വന്നാൽ മിക്കവരും അതിനെ പൊട്ടിച്ച് കളയാറാണ് പതിവ്. മുഖക്കുരു പൊട്ടിച്ച് കളയുന്നത് നല്ലശീലമല്ലെന്ന് ഓർക്കുക. കാരണം, മുഖക്കുരു പൊട്ടിക്കുന്നത് പ്രധാനമായും രണ്ട് പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ഒന്ന് അണുബാധ, രണ്ട് മുഖത്ത് ആഴത്തിലുള്ള പാടുകളുണ്ടാകാം. മുഖക്കുരു വന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
 
ഒന്ന്...

വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. നല്ല തോതില്‍ സുഗന്ധമുള്ള ക്ലെന്‍സറുകള്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ചൂടും തണുപ്പും മാറി മാറി പ്രയോഗിക്കുന്നത് മുഖക്കുരുവുണ്ടാക്കുന്ന അസ്വസ്ഥതകള്‍ മാറാന്‍ ഏറെ സഹായകമാണ്. ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് മുഖക്കുരു മാറാൻ സഹായിക്കും.
ദിവസത്തില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യാം. 

രണ്ട്...

ചൂട് വയ്ക്കുന്നതും മുഖക്കുരുവുണ്ടാക്കുന്ന വേദനയും, വീക്കവും കുറയ്ക്കാന്‍ സഹായകമാകും. ചൂടുള്ള വെള്ളത്തില്‍ മുക്കിയ വൃത്തിയുള്ള തുണി മുഖക്കുരുവുള്ളയിടങ്ങളില്‍ അമര്‍ത്തിവയ്ക്കുക. മുഖക്കുരു മാറാനും വേദന മാറാനും സഹായിക്കും.ഇത് 10 മുതല്‍ 15 മിനിറ്റുകള്‍ വരെ ചെയ്യാം.ദിവസത്തില്‍ രണ്ടോ മൂന്നോ തവണയെല്ലാം ഇത് ചെയ്യാവുന്നതാണ്.

മൂന്ന്...

മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തിൽ ഇടയ്ക്കിടക്ക് മുഖം കഴുകുകയും ചെയ്യുന്നത് മുഖക്കുരുവിനെ ഫലപ്രദമായി ചെറുക്കും. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും. 

നാല്...

വെള്ളരിക്ക ജ്യൂസിൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖത്ത് മസാജ് ചെയ്ത് നോക്കൂ. മുഖക്കുരു മാത്രമല്ല മറ്റ് പല ചർമ്മ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് വെള്ളരിക്ക ജ്യൂസ്. ഇതും അല്ലെങ്കിൽ വെള്ളരിക്കയുടെ നീര് മുഖത്ത് പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് കോട്ടൺ തുണി കൊണ്ട് തുടച്ച് മാറ്റുക. അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കഴുകാം. 

അഞ്ച്...

ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ എന്നന്നേക്കുമായി പുറത്താക്കുവാൻ സഹായകമാണ്. മുഖത്തു പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ ഇളം ചൂടുവെളളത്തിൽ കഴുകുക. മുഖത്തെ രോ​മങ്ങൾ അകറ്റാനും തുളസിയിലയുടെ നീര് പുരട്ടുന്നത് ഏറെ നല്ലതാണ്. 

click me!