അകാലനര അകറ്റാൻ വീട്ടിലുണ്ട് പരിഹാരം

Web Desk   | Asianet News
Published : Sep 12, 2021, 07:20 PM IST
അകാലനര അകറ്റാൻ വീട്ടിലുണ്ട് പരിഹാരം

Synopsis

20 വയസിന് മുമ്പ് തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കാണാം. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. 

ചെറുപ്പക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് അകാലനര. 20 വയസിന് മുമ്പ് തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കാണാം. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. മുടിക്ക് ഇരുണ്ടനിറം നൽകുന്നത് മെലനോസൈറ്റ് കോശങ്ങൾ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന വസ്തുവാണ്.

പ്രായം കൂടുന്തോറും ഈ കോശങ്ങളുടെ പ്രവർത്തനം കുറഞ്ഞുവരും. ഇത് പ്രായമെത്തും മുന്നേ സംഭവിക്കുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. അകാലനര അകറ്റാൻ വീട്ടിൽ തന്നെയുണ്ട് പരിഹാരം...

ഒന്ന്...

മുടി വളരുന്നതിന് ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.

 

 

രണ്ട്...

മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ചെറിയ ഉള്ളി.  ചെറിയ ഉള്ളിയുടെ നീരും നാരങ്ങാനീരും ചേര്‍ത്തുള്ള മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

മൂന്ന്...

രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചിപൊടി, ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് ഒരു പാക്ക് തയ്യാറാക്കുക. ഈ പാക്ക് തലയിൽ പുരട്ടി 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കഴയുക. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു.

 

 

നാല്...

ബ്ലാക്ക് ടീയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. മുടിയ്ക്ക് സ്വാഭാവിക ഇരുണ്ട നിറം കിട്ടാനും, മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും അതിനെ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. കട്ടൻ ചായ ഉപയോഗിച്ച് തലമുടി കഴുകുന്നത് അകാലനര മാറാൻ മാത്രമല്ല മുടി മുമ്പത്തേക്കാൾ തിളക്കമുള്ളതായിരിക്കാനും സഹായിക്കും. 

ഫാറ്റി ലിവർ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ മികച്ചത്


 

PREV
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം