
കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ മിക്ക സ്ത്രീകൾക്കും വലിയ പ്രശ്നമാണ്. കറുത്തപാടുകൾ മാറാൻ പലതരത്തിലുള്ള ക്രീമുകളും എണ്ണകളും ഉപയോഗിക്കുന്നവരുണ്ട്. ദീർഘനേരം കംപ്യൂട്ടറിലോ മൊബൈൽ സ്ക്രീനിലേക്കോ നോക്കുന്നത്, കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ എന്നിവ കാരണവും കറുപ്പുനിറം ഉണ്ടാകാം. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
ഒന്ന്...
ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കൂടുതൽ കുടിച്ചാൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാവുകയും അതൊടൊപ്പം കണ്ണിന് കറുത്തപ്പാടുകൾ മാറാനും സഹായിക്കും.
രണ്ട്....
കറ്റാർവാഴ ജെൽ ദിവസവും കണ്ണിന് ചുറ്റും പുരട്ടുന്നത് കറുത്തപാടുകൾ മാറാൻ നല്ലതാണ്. റോസ് വാട്ടർ ഉപയോഗിച്ച് രണ്ട് നേരം മുഖം കഴുകുന്നത് കറുത്തപാടുകൾ മാറ്റാനാകും..
മൂന്ന്...
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. കണ്ണിന് മുകളിൽ വെള്ളരിക്ക കഷ്ണം 15 മിനിറ്റ് വയ്ക്കുന്നത് കണ്ണിന് തണുപ്പ് കിട്ടാനും കറുത്ത പാട് മാറാനും സഹായിക്കും.
നാല്...
കണ്ണിന് ചുറ്റും റോസ് വാട്ടർ പുരട്ടുന്നത് കറുപ്പ് നിറം മാറാൻ വളരെ മികച്ചതാണ്. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam