
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. മലാസെസിയ എന്ന ഫംഗസ് മൂലമുണ്ടാകുന്ന സെബോറോഹൈക് ഡെർമറ്റൈറ്റിസ് ആണ് താരൻ (dandruff) എന്ന് അറിയപ്പെടുന്നത്. തലയിലെ മുടിയിഴകളിൽ, ചെവിക്ക് പിന്നിൽ, പുരികങ്ങളിൽ, മൂക്ക് മടക്കുകളിൽ ഉണ്ടാകുന്ന വരണ്ട, ചർമ്മമായി കാണപ്പെടുന്ന അവസ്ഥയാണിത്.
താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള ജനസംഖ്യയുടെ 50 ശതമാനത്തോളം ആളുകളെ ബാധിക്കുന്ന ഒരു ത്വക്ക് രോഗമാണ് താരൻ എന്നും മലസീസിയ ജനുസ്സിലെ ലിപ്പോഫിലിക് യീസ്റ്റുകളുടെ വ്യാപനം കൂടിച്ചേർന്നതാണ് ഇത് ഉണ്ടാകുന്നതെന്നും സ്കിൻക്യൂർ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റും ഹെയർ ട്രാൻസ്‌പ്ലാന്റ് സർജനുമായ ഡോ. ബി എൽ ജംഗിദ് പറഞ്ഞു.
തലയോട്ടിയിൽ നിന്ന് തൊലി അടരുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു. നിർജ്ജീവമായ ചർമ്മം അടിഞ്ഞുകൂടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. കൂടുതൽ കഠിനമായ സന്ദർഭങ്ങളിൽ യീസ്റ്റ് പോലുള്ള ജീവികൾ അതിനെ വഷളാക്കുന്നു. തലയോട്ടിയിൽ താരൻ വർദ്ധിക്കുന്നത് മുടിക്ക് ഉചിതമായ വികസനത്തിനും ഉപജീവനത്തിനുമുള്ള എല്ലാ പോഷണവും ലഭിക്കുന്നതിൽ നിന്ന് പരിമിതപ്പെടുത്തുന്നു. വരണ്ട തലയോട്ടിയുടെയും സൂക്ഷ്മജീവ രോഗങ്ങളുടെയും ഏറ്റവും സാധാരണവും അഭികാമ്യമല്ലാത്തതുമായ അനന്തരഫലമാണ് താരൻ.
മുഖസൗന്ദര്യത്തിന് തണ്ണിമത്തൻ കൊണ്ടുള്ള ഫേസ് പാക്കുകൾ
മുടിക്ക് ഗുണം ചെയ്യുന്ന കീറ്റോകോണസോൾ, സാലിസിലിക് ആസിഡ്, സെലിനിയം ഡിസൾഫൈഡ് തുടങ്ങിയ ആന്റിഫംഗലുകൾ അടങ്ങിയ ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിദഗ്ധർ പറയുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും ഹെയർ ഓയിൽ ഉപയോഗിച്ച് തലയിൽ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുകയും താരൻ അകറ്റുന്നതിനും സഹായിക്കുന്നു.
തൈരിലെ അസിഡിറ്റി, കണ്ടീഷനിംഗ് ഗുണങ്ങൾ കൊണ്ട് താരൻ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഒരു ചെറിയ അളവിൽ തൈര് രണ്ട് ദിവസത്തേക്ക് പുളിപ്പിക്കുക. ശേഷം ഈ തെെര് തലയിൽ തേച്ച് പിടിപ്പിക്കുക.ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് ചെയ്യുക.
രാത്രി മുഴുവൻ അൽപം ഉലുവ കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ ഇത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് 2 ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർക്കുക. നന്നായി ഇളക്കി തലയോട്ടിയിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ഇടാം.
അറിയാം പപ്പായ ഇലയുടെ ആരോഗ്യഗുണങ്ങൾ