അസിഡിറ്റി തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Aug 12, 2023, 07:45 PM IST
അസിഡിറ്റി തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.  

അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. സ്രവണം സാധാരണയേക്കാൾ കൂടുതലാകുമ്പോൾ, സാധാരണയായി നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നു. ഇത് സാധാരണയായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഉണ്ടാകുന്നു.

ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

അസിഡിറ്റി തടയാൻ ഇതാ ചില പ്രതിവിധികൾ...

1. കഫൈൻ അടങ്ങിയ ഭക്ഷണം പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക. 
2. ദിവസവും ചെറുചൂടുള്ള വെള്ളം കുടിക്കുക.
3. ഭക്ഷണത്തിൽ വാഴപ്പഴം, തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ ഉൾപ്പെടുത്തുക.
4. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുക.
5. അത്താഴം കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് കഴിക്കുക.
6. അച്ചാറുകൾ പതിവായി കഴിക്കുന്നത് ഒഴിവാക്കുക.
7. പുതിനയില വെള്ളം കുടിക്കുക.
8. 10. ഭക്ഷണത്തിന് ശേഷം ഗ്രാമ്പു വായിലിട്ട് ചവക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാൻ സഹായിക്കും. 
9. അമിതമായ പുകവലിയും മദ്യപാനവും അസിഡിറ്റി വർദ്ധിപ്പിക്കും. അതിനാൽ അവ ഒഴിവാക്കും.
10. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാൽ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാൻ കാരണമാവുകയും ചെയ്യും.
11. ഇഞ്ചിയും ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമാണ്. അതിനാൽ ഇഞ്ചി ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്താം. 
12. സോയാബീൻ, അണ്ടിപ്പരിപ്പ് തുടങ്ങിയ പലതും ചിലർക്ക് അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തിൽ അസിഡിറ്റി കൂട്ടുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.

Read more യുവാക്കളിലെ ഹൃദയാഘാതം തടയാൻ പാലിക്കേണ്ട 5 കാര്യങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ