Hair Fall And Dandruff : താരനും മുടികൊഴിച്ചിലുമാണോ പ്രശ്നം? ഇവ ഉപയോ​ഗിക്കാം

Web Desk   | Asianet News
Published : May 12, 2022, 03:57 PM IST
Hair Fall And Dandruff : താരനും മുടികൊഴിച്ചിലുമാണോ പ്രശ്നം? ഇവ ഉപയോ​ഗിക്കാം

Synopsis

പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. താരൻ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ പരിചയപ്പെടാം.   

താരൻ ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചർമവും(dry skin) തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. താരൻ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ പരിചയപ്പെടാം. 

ഒന്ന്...

ഉലുവ, കറിവേപ്പില, വെളിച്ചെണ്ണ എന്നീ മൂന്ന് ചേരുവകൾക്കും മുടികൊഴിച്ചിൽ അകറ്റാൻ മികച്ചതാണ്.  വെളിച്ചെണ്ണയിൽ ഉലുവയും കറിവേപ്പിലയും ചേർത്ത് കാച്ചിയെടുത്ത് തണുത്ത ശേഷം മുടിയിലും ശിരോചർമ്മത്തിലും പുരട്ടുക.  ഇത് താരൻ അകറ്റാനും സഹായിക്കും.

രണ്ട്...

തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്, കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ രണ്ടും കൂടിച്ചേർന്നാൽ താരനെ ചെറുക്കാൻ സഹായിക്കും. ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് തലമുടിയിൽ ഹെയർ പാക്കായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

മൂന്ന്...

കറ്റാർവാഴ ജെൽ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഒരു കപ്പ് തൈരും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലുമായി കലർത്തുക. ഈ ഹെയർ മാസ്ക് മുടിയിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

Read more മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ