മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഇതാ മൂന്ന് വഴികൾ

Web Desk   | Asianet News
Published : Aug 07, 2021, 03:26 PM ISTUpdated : Aug 07, 2021, 03:46 PM IST
മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഇതാ മൂന്ന് വഴികൾ

Synopsis

മുട്ട ഉപയോ​ഗിക്കുന്നത് മുടി മിനുസമാർന്നതാക്കാൻ സഹായിക്കും. മുട്ടയുടെ വെള്ളയ്ക്കൊപ്പം അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി പൊട്ടുന്നത് തടയാൻ ഏറെ നല്ലതാണ്.

മുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ അറ്റം പൊട്ടി പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്.  പൊടി, മലിനീകരണം, ഡ്രൈ ഷാംപൂ, ഹെയർ കളറിംഗ് ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ട് മുടിയുടെ അറ്റം പൊട്ടാം. ഇതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളുണ്ട്....

മുട്ട...

മുട്ടയിൽ പ്രോട്ടീനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ അവശ്യ ഫാറ്റി ആസിഡുകൾ തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കും. തലമുടിയുടെ ഗ്രന്ഥികളെ ശക്തിപ്പെടുത്താൻ മുട്ട വളരെ മികച്ച രീതിയിൽ സഹായിക്കും. മുട്ട ഉപയോ​ഗിക്കുന്നത് മുടി മിനുസമാർന്നതാക്കാൻ സഹായിക്കും. മുട്ടയുടെ വെള്ളയ്ക്കൊപ്പം അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി പൊട്ടുന്നത് തടയാൻ ഏറെ നല്ലതാണ്.

 

 

തേങ്ങാപ്പാൽ...

തേങ്ങാപ്പാലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, മുടിയെ സോഫ്റ്റാകാനും തിളക്കമുള്ളതാകാനും സഹായിക്കും. 3-4 സ്പൂൺ തേങ്ങാപ്പാൽ തലയോട്ടിയിൽ മുതൽ മുടിയുടെ തുമ്പ് വരെ തേച്ചുപിടിപ്പിച്ചശേഷം ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് പുരട്ടാം. 

 

 

കറ്റാർവാഴ ജെൽ...

തലമുടിയിലെ എല്ലാ പ്രശ്നങ്ങൾക്കും കറ്റാർവാഴ ഏറ്റവും മികച്ച ഔഷധമാണ്. കേടു പാടുകൾ സംഭവിച്ച മുടിയിഴകളെ മികവുറ്റതാക്കാനും മുടിയുടെ അറ്റം പിളർന്നു പോകുന്നത് തടയാനും കറ്റാർവാഴ സഹായിക്കും.

 

 

തലയോട്ടിയിലെ നിർജ്ജീവമായ കോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന എൻസൈമുകൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജെൽ തലയിൽ തേച്ച് പിടിപ്പിച്ച ശേഷം 15 മിനുട്ട് ഇട്ടേക്കുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം എളുപ്പം കുറയ്ക്കാം
 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?