
രാവിലെയുള്ള തണുപ്പ് മൂലം തുമ്മലും ജലദോഷവുമാണോ? മഞ്ഞുകാലത്തെ ഇത്തരത്തിലുള്ള തുമ്മലും ജലദോഷവും ചുമയും ശമിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അത്തരം ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
തുമ്മലും ജലദോഷവും അകറ്റാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇഞ്ചി സഹായിക്കും. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്...
ഇഞ്ചിയും തുളസിയും ചേര്‍ത്ത വെള്ളം കുടിക്കുന്നതും തുമ്മലും ജലദോഷവും ചുമയും അകറ്റാന്‍ സഹായിക്കും.
മൂന്ന്...
തേനാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തേനിൽ പലതരം ആന്‍റി ബാക്ടീരിയൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങളുണ്ട്. ഇവ ചുമയും തൊണ്ടവേദനയും ജലദോഷവും മാറാന്‍ സഹായിക്കും. ഇതിനായി ഇഞ്ചി ചായയിൽ തേനും നാരങ്ങാനീരും ചേർത്ത് കുടിക്കാം.
നാല്...
ജലദോഷം മാറാന്‍ ആവി പിടിക്കുന്നത് മൂക്കിന് ആശ്വാസം പകരാൻ സഹായിക്കും.
അഞ്ച്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പ്രതിരോധശേഷി കൂട്ടുന്നത് ഇത്തരം ജലദോഷം, തുമ്മല്‍ തുടങ്ങിയവയെ തടയാന്‍ സഹായിക്കും.
ആറ്...
മഞ്ഞളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ജലദോഷവും ചുമയും മാറാനും പ്രതിരോധശേഷി കൂടാനും സഹായിക്കും. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയ്ക്കെതിരെ മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.
ഏഴ്...
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തം മികച്ച ഒരു ആന്റി മൈക്രോബിയൽ ഘടകമാണ്. ജലദോഷമുള്ളപ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ ഒരു വെളുത്തുള്ളി കൂടുതലായി ചേർക്കുന്നത് ഇതിന്റെ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. ജലദോഷത്തിന്റെ തുടക്കത്തിലെ വെളുത്തുള്ളി കഴിക്കുന്നത് ജലദോഷം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ 24 മണിക്കൂറിനുള്ളില്‍ മാറിയില്ലെങ്കില്‍, നിർബന്ധമായും ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.
Also read: മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പഴങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam