ക്യാൻസറിനെ തടയാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ
ക്യാൻസർ സാധ്യത തടയുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ഭക്ഷണങ്ങൾ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കും.

ക്യാൻസറിനെ തടയാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ
ക്യാൻസർ സാധ്യത തടയുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ഭക്ഷണങ്ങൾ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കും. പോഷകങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം ശരീരത്തിന് സുപ്രധാനമായ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും നൽകാൻ സഹായിക്കും. ഇത് കോശങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
ക്യാൻസർ സാധ്യത തടയുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്.
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനൊപ്പം ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സമീകൃതാഹാരം നിർണായക പങ്ക് വഹിക്കുന്നു. ക്യാൻസർ തടയാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ബീറ്റ്റൂട്ടിലെ സംയുക്തങ്ങൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നതായി കാണപ്പെടുന്നു.
ക്യാൻസർ കോശങ്ങളുടെ വ്യാപനം തടയുന്നതിന് മികച്ചതാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ ബീറ്റാലെയ്‌നുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ക്യാൻസർ സാധ്യതയുമായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് ഡിഎൻഎ കേടുപാടുകൾ കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ബീറ്റ്റൂട്ടിലെ സംയുക്തങ്ങൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നതായി കാണപ്പെടുന്നു. കൂടാതെ ട്യൂമറുകൾ വളരാൻ ആവശ്യമായ പുതിയ രക്തക്കുഴലുകളുടെ (ആൻജിയോജെനിസിസ്) രൂപീകരണം തടയാനും കഴിയും.
മധുരക്കിഴങ്ങ് ക്യാൻസർ രോഗികൾക്ക് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു.
മധുരക്കിഴങ്ങ് ക്യാൻസർ രോഗികൾക്ക് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. കാരണം അവയിൽ കോശ നാശത്തിനെതിരെ പോരാടുന്ന സമ്പന്നമായ ആന്റിഓക്‌സിഡന്റുകൾ (ബീറ്റാ കരോട്ടിൻ, ആന്തോസയാനിനുകൾ പോലുള്ളവ), രോഗപ്രതിരോധ ആരോഗ്യം, വിശപ്പ്, ദഹനം എന്നിവയെ പിന്തുണയ്ക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, നാരുകൾ, പോഷകങ്ങൾ എന്നിവ കാരണം ക്യാൻസർ വളർച്ചയെ മന്ദഗതിയിലാക്കുക ചെയ്യും.
ക്യാരറ്റിലും ക്യാൻസറിനെ പ്രതിരോധിക്കുന്ന കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങ് പോലെ, ക്യാരറ്റിലും ക്യാൻസറിനെ പ്രതിരോധിക്കുന്ന കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ക്യാൻസറിനെ പ്രതിരോധിക്കുന്നതിൽ അവയ്ക്ക് ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 25 വർഷത്തിനിടെ 55,000-ത്തിലധികം ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, പതിവായി പച്ച ക്യാരറ്റ് കഴിക്കുന്നത് ശ്വാസകോശ അർബുദം വരുന്നതിൽ നിന്ന് സംരക്ഷിക്കുന്നതായി പഠനങ്ങൾ പറയുന്നു.
കടും നിറത്തിലുള്ള ഇലക്കറികളിൽ ആന്റിഓക്‌സിഡന്റും വിറ്റാമിൻ കെയും അടങ്ങിയിട്ടുണ്ട്
കടും നിറത്തിലുള്ള ഇലക്കറികളിൽ ആന്റിഓക്‌സിഡന്റും വിറ്റാമിൻ കെയും അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിൽ നിന്നും മറ്റ് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, ഫോളേറ്റ്, ഫൈറ്റോകെമിക്കലുകൾ എന്നിവയുടെ ഉയർന്ന ഉള്ളടക്കം കാരണം ഇലക്കറികൾ ക്യാൻസർ പ്രതിരോധ ഭക്ഷണത്തിലെ പ്രധാന ഘടകങ്ങളാണ്. ഈ പോഷകങ്ങൾ കോശങ്ങളെ ഡിഎൻഎ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം വർദ്ധിപ്പിക്കാനും നിരവധി തരം ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കലോറി കുറവും നാരുകൾ കൂടുതലുമാണ്. ചുവന്ന കാബേജിൽ ആന്തോസയാനിനുകളും അടങ്ങിയിട്ടുണ്ട്.
പച്ചയോ പർപ്പിൾ നിറത്തിലുള്ള ക്യാബേജ്, പോഷകസമൃദ്ധമായ ഒരു പച്ചക്കറിയാണ്. കലോറി കുറവും നാരുകൾ കൂടുതലുമാണ്. ചുവന്ന കാബേജിൽ ആന്തോസയാനിനുകളും അടങ്ങിയിട്ടുണ്ട്. ഇവ സസ്യങ്ങളിൽ കാണപ്പെടുന്ന കടും ചുവപ്പ്, പർപ്പിൾ നിറങ്ങളിലുള്ള പിഗ്മെന്റുകളുടെ ഒരു കൂട്ടമാണ്. ക്യാൻസറിന് കാരണമാകുന്ന ഡിഎൻഎയിലെ മാറ്റങ്ങളെ തടയാനും ട്യൂമറുകൾ മാരകമാകുന്നത് തടയാനും ആന്തോസയാനിനുകൾ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

