ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.  

‌മസ്തിഷ്കാരോ​ഗ്യത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ബുദ്ധിവികാസത്തിന് സഹായിക്കുന്നു. പ്രായമാകുന്തോറും മസ്തിഷ്കത്തിന്റെ പ്രവർത്തനം സ്വാഭാവികമായി കുറയാൻ തുടങ്ങും. ഇത് ഡിമെൻഷ്യ പോലുള്ള മറവി രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നു. മാത്രമല്ല പ്രായമാകുമ്പോൾ അൽഷിമേഴ്സ് വരാൻ ഇത് കാരണമായേക്കാം. തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ബ്ലൂബെറി...

ഫ്ലേവനോയിഡുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബ്ലൂബെറി. ഓർമ്മശക്തി കൂട്ടുന്നതിന് മികച്ച ഭക്ഷണമാണ് ബ്ലൂബെറി. ബ്ലൂബെറി പതിവായി കഴിക്കുന്നത് മസ്തിഷ്ക വാർദ്ധക്യം വൈകിപ്പിക്കുകയും തലച്ചോറിനെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ബ്ലൂബെറി സ്മൂത്തിയായോ അല്ലാതെയോ കഴിക്കാം.

മത്സ്യം...

കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ എന്നും ഒന്നാമതാണ്. കാരണം ഇതിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് ഓർമ്മശക്തിയും ബുദ്ധിശക്തിയും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. സാൽമൺ മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. 

ഡാർക്ക് ചോക്ലേറ്റ്...

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. 

മഞ്ഞൾ...

മഞ്ഞളിന്റെ ഔഷധ ​ഗുണങ്ങൾ നിരവധിയാണ്. ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പാക്കാനും ​മഞ്ഞൾ സഹായിക്കും. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ മസ്തിഷ്ക കോശങ്ങൾക്ക് ​വളരെ ​ഗുണകരമാണ്. 

മുട്ട...

കോളിൻ ഉൾപ്പെടെയുള്ള പോഷക പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട. ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മികച്ചതാക്കുന്നു.

ജെഎന്‍ . 1 കൊവിഡ് ഉപവകഭേദം ; കൂടുതൽ പേരിലും കണ്ട് വരുന്നത് ഈ ലക്ഷണങ്ങൾ


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live #asianetnews