മുഖത്തെ കരുവാളിപ്പ് മാറാൻ ഓറഞ്ച് ഫേസ് പാക്കുകൾ പരീക്ഷിക്കൂ

By Web TeamFirst Published Feb 19, 2021, 10:45 PM IST
Highlights

വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമായ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഓറഞ്ച് ഫേസ് പാക്കുകളെ കുറിച്ചാണ് പറയുന്നത്...

സൗന്ദര്യത്തിന് സഹായിക്കുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കളുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് ഓറഞ്ച്. ഇതിന്റെ നീരും തൊലിയുമെല്ലാം ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ്. വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമായ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഓറഞ്ച് ഫേസ് പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ഓറഞ്ച് തൊലിയും അല്പം മഞ്ഞളും ചേർത്ത് മികച്ച ഒരു ഫേസ് പാക്ക് ഉണ്ടാക്കിയെടുക്കാം. ഈ ഫേസ് പാക്ക്‌ തയ്യാറാക്കുന്നതിന്‌ ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിച്ചത്‌ ആവശ്യമാണ്‌. ഇതിലേക്ക്‌ രണ്ട്‌ നുള്ള്‌ മഞ്ഞള്‍ പൊടി ചേര്‍ക്കുക. ഈ മിശ്രിതത്തിലേക്ക്‌ റോസ്‌ വാട്ടര്‍ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. അതിന്‌ ശേഷം ഈ മിശ്രിതം മുഖത്ത്‌ പുരട്ടുക. പതിനഞ്ച്‌ മിനുട്ടുകള്‍ക്ക്‌ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഇത് മികച്ചൊരു ഫേസ് പാക്കാണിത്.

 

 

രണ്ട്...

ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിച്ചതും 2 ടേബിള്‍ സ്‌പൂണ്‍ തൈരും എടുക്കുക. ഇവ രണ്ടും കൂട്ടി ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഈ ഫേസ്‌ പാക്ക് മുഖത്ത്‌ പുരട്ടി 20 മിനുട്ടിന്‌ ശേഷം കഴുകി കളയുക. തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ ഈ  ഫേസ് പാക്ക്‌ സഹായിക്കും. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

നീല സാരിയും ചോക്കറും; സ്റ്റൈലിഷായി എസ്തര്‍; ചിത്രങ്ങള്‍ വൈറല്‍

click me!