കൊവിഡ് വാക്‌സിൻ വിതരണം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു; എയിംസ് ഡയറക്ടര്‍

By Web TeamFirst Published Dec 3, 2020, 9:13 PM IST
Highlights

തുടക്കത്തില്‍ രാജ്യത്ത് എല്ലാവര്‍ക്കും നല്‍കുന്നതിനുള്ള വാക്‌സിന്‍ ലഭ്യമാകില്ല. അതുകൊണ്ട് മുന്‍ഗണനാ പട്ടിക തയ്യാറാക്കി അത് പ്രകാരം പ്രായമുള്ളവര്‍, രോഗബാധിതര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുകയെന്നും ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. 

ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. 

തുടക്കത്തില്‍ രാജ്യത്ത് എല്ലാവര്‍ക്കും നല്‍കുന്നതിനുള്ള വാക്‌സിന്‍ ലഭ്യമാകില്ല. അതുകൊണ്ട് മുന്‍ഗണനാ പട്ടിക തയ്യാറാക്കി അത് പ്രകാരം പ്രായമുള്ളവര്‍, രോഗബാധിതര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുകയെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു.

പരീക്ഷണം നടക്കുന്ന വാക്‌സിനുകള്‍ സുരക്ഷിതമാണെന്ന കാര്യത്തിന് ആവശ്യത്തിന് തെളിവുകള്‍ ലഭ്യമാണ്. രാജ്യത്തെ 80,000 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ സാധിച്ചില്ലെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ഓക്‌സ്ഫഡ് വാക്‌സിനെതിരെ ചെന്നൈ സ്വദേശി ഉയര്‍ത്തിയ ആരോപണം വസ്തുതാപരമല്ല. വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല അദ്ദേഹത്തിന്റെതെന്നും ഗുലേറിയ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് ബാധയുടെ കാര്യത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. രോഗവ്യാപനത്തിന്റെ കാര്യത്തില്‍ വലിയൊരു മാറ്റം അടുത്ത മൂന്നു മാസങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മിക്ക കുട്ടികളിലും കൊവിഡിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് പഠനം

click me!