മിക്ക കുട്ടികളിലും കൊവിഡിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് പഠനം

By Web TeamFirst Published Dec 3, 2020, 8:19 PM IST
Highlights

2,463 കുട്ടികളിൽ 1,987 പേർക്ക് കൊവിഡ് പോസിറ്റീവ് ആവുകയും 476 പേർക്ക് നെഗറ്റീവ് ഫലവുമായിരുന്നു. അതിൽ പോസിറ്റീവായവരിൽ 714 പേർക്ക് ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ലെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടി. 

കൊവിഡ് ബാധിച്ച മിക്ക കുട്ടികളിലും ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് പഠനം. മൂന്നിലൊന്ന് കുട്ടികളിലും ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ​ഗവേഷകർ പറയുന്നു. കൊവിഡ് ബാധിച്ച കുട്ടികളിൽ മൂന്നിലൊന്ന് പേരിലും ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്ന് CMAJ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു‍. 

'' കാനഡയിലെ ആൽബെർട്ടയിൽ 2,463 കുട്ടികളുടെ ഡാറ്റ വിശകലനം ചെയ്തു. ആൽബർട്ട പ്രവിശ്യയിൽ പ്രതിദിനം 1,200 പുതിയ കേസുകളുടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിൽ മിക്ക ആളുകൾക്കും തങ്ങൾക്ക് രോഗമുണ്ടെന്ന് അറിയാത്തവരും അത് പടരാൻ സാധ്യതയുള്ളവരുമായ ധാരാളം ആളുകളുണ്ട്....'' - കാനഡയിലെ ആൽബർട്ട യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് മെഡിസിൻ ആൻഡ് ഡെന്റിസ്ട്രിയിലെ ​ഗവേഷകൻ ഫിൻലെ മക്അലിസ്റ്റർ പറഞ്ഞു.

2,463 കുട്ടികളിൽ 1,987 പേർക്ക് കൊവിഡ് പോസിറ്റീവ് ആവുകയും 476 പേർക്ക് നെഗറ്റീവ് ഫലവുമായിരുന്നു. അതിൽ പോസിറ്റീവായവരിൽ 714 പേർക്ക് ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ലെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടി.

കൊവിഡ് -19 അണുബാധയുള്ള കുട്ടികളിൽ ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവ ഏറ്റവും സാധാരണമായ മൂന്ന് ലക്ഷണങ്ങളാണെന്നും ഗവേഷകർ കണ്ടെത്തി. 

കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു!

 


 

click me!