Today Astrology : ദിവസഫലം; ഈ രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം

By Web TeamFirst Published Sep 28, 2022, 7:49 AM IST
Highlights

അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഇവ കാണുന്നു. പുതിയ കാര്യങ്ങളിൽ ഏർപ്പെടുന്നതിനു സാധ്യത. സർവ്വകാര്യസിദ്ധി ഫലമാകുന്നു.  കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും. ചില അപ്രതീക്ഷിത നേട്ടങ്ങൾ തേടി എത്താം. 

മേടം രാശി...

ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കലാപരമായി തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും. അധിക ചെലവുകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും.

ഇടവം രാശി...

ഏതുകാര്യത്തിലും ഉത്തമമായി ചിന്തിച്ച് തീരുമാനമെടുക്കാൻ കഴിയുംവിധം മന:ശക്തി വർദ്ധിപ്പിക്കുവാൻ ശ്രമിക്കും. ധനപരമായി കുറെയധികം നേട്ടങ്ങൾ വന്നുചേരും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് അപകീർത്തി ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് പഠന കാര്യത്തിൽ അലസത അനുഭവപ്പെടും.

മിഥുനം രാശി...

പുതിയ കാര്യങ്ങളിൽ ഏർപ്പെടുന്നതിനു സാധ്യത.  കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും. ചില അപ്രതീക്ഷിത നേട്ടങ്ങൾ തേടി എത്താം. 

കർക്കിടകം രാശി...

ആരോഗ്യസ്ഥിതി നിസ്സാരമായി കാണരുത്. വളരെ അനുകൂലമായ മാറ്റങ്ങൾ ആരംഭിക്കുകയാണ്. ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.

ചിങ്ങം രാശി...

ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വകും. സന്താനങ്ങളാൽ മനഃസന്തോഷം ഉണ്ടാകും. 

കന്നി രാശി...

വളരെക്കാലമായി ചിന്തിക്കുന്ന പല നേട്ടങ്ങളും കൈവരിക്കുവാൻ നിങ്ങൾക്ക് സാധിക്കും. ഏതു കാര്യത്തിലും ശരിയായി ചിന്തിച്ച് മുന്നേറുവാൻ കഴിയുന്നതാണ്. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. 

തുലാം രാശി...

ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാൻ അനുകൂലസമയം. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അലസത പ്രകടമാകും. സന്തോഷവാർത്തകൾ തേടിയെത്താം. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. വരവിനെക്കാൾ ചെലവ് വരാം. 

വൃശ്ചികം രാശി...

ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൃദ്ധി വർദ്ധിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ കാണുന്നു. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. 

ധനു രാശി...

മാനസികമായി സന്തോഷം അനുഭവപ്പെടാം. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. വ്രതാനുഷ്ഠാനങ്ങളിൽ താൽപര്യം കൂടും. ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് പണം ചിലവിക്കും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. 

മകരം രാശി...

ഭൂമിസംബന്ധമായ കാര്യങ്ങളിലേർപ്പെടും. സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്ത് പ്രതികൂലമായ ചില സ്ഥിതിവിശേഷങ്ങൾ അനുഭവപ്പെടും.

കുംഭം രാശി...

ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടിൽ വരും.
ഗൃഹത്തിൽ കലഹവിഷമതകൾ ഉണ്ടാകാം. ആരോ​ഗ്യം തൃപ്തികരം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. 

മീനം രാശി...

സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകൾ വർദ്ധിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം. 

നവരാത്രി ഉത്സവത്തിൽ ആരാധിക്കുന്നത് ആദിശക്തിയുടെ ഒൻപത് രൂപങ്ങളെ...

 

 

click me!