ഇങ്ങനെ ചെറിയ പുള്ളികള്‍ തൊലിയില്‍ ഉണ്ടോ? മാറാൻ ചെയ്യേണ്ടത്...

Published : May 27, 2023, 08:46 PM IST
ഇങ്ങനെ ചെറിയ പുള്ളികള്‍ തൊലിയില്‍ ഉണ്ടോ? മാറാൻ ചെയ്യേണ്ടത്...

Synopsis

വാക്സിംഗ് അല്ലെങ്കില്‍ രോമം നീക്കം ചെയ്യുന്നതിന് ശേഷമാണ് അധികവും ചര്‍മ്മം ഇങ്ങനെയാവുക. രോമകൂപത്തിനകത്തേക്ക് ആഴത്തിലിറങ്ങിയ രോമം നീക്കം ചെയ്യപ്പെടുമ്പോഴാണ് അധികവും ഇതുണ്ടാകുന്നത്. ചെറിയ പുള്ളികളും അതില്‍ തൊടുമ്പോള്‍ അല്‍പം പരുക്കനായി തോന്നുകയും ചെയ്യുന്നതിനാല്‍ ഇതിനെ 'സ്ട്രോബെറി സ്കിൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. 

ചര്‍മ്മം ഭംഗിയുള്ളതായി കാണപ്പെടാൻ ആഗ്രഹിക്കാത്തവര്‍ കാണില്ല. എന്നാലോ ഇത് എല്ലാവര്‍ക്കും എല്ലായ്പോഴും സാധ്യമല്ലതാനും. ഫോട്ടോയില്‍ കണ്ടതുപോലെ ചര്‍മ്മത്തില്‍ ചെറിയ പുള്ളികള്‍ കാണുന്ന പ്രശ്നത്തെ കുറിച്ചാണിനി വിശദീകരിക്കുന്നത്.

വാക്സിംഗ് അല്ലെങ്കില്‍ രോമം നീക്കം ചെയ്യുന്നതിന് ശേഷമാണ് അധികവും ചര്‍മ്മം ഇങ്ങനെയാവുക. രോമകൂപത്തിനകത്തേക്ക് ആഴത്തിലിറങ്ങിയ രോമം നീക്കം ചെയ്യപ്പെടുമ്പോഴാണ് അധികവും ഇതുണ്ടാകുന്നത്. ചെറിയ പുള്ളികളും അതില്‍ തൊടുമ്പോള്‍ അല്‍പം പരുക്കനായി തോന്നുകയും ചെയ്യുന്നതിനാല്‍ ഇതിനെ 'സ്ട്രോബെറി സ്കിൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. 

സെൻസിറ്റീവ് ചര്‍മ്മമുള്ളവര്‍ രോമം നീക്കം ചെയ്യുമ്പോഴും ഇങ്ങനെയുണ്ടാകാം. അതുപോലെ വാക്സിംഗിന് ശേഷമുള്ള ബാക്ടീരിയല്‍ ബാധയും ഇതിന് കാരണമാകാം. വാക്സിംഗിന് മുമ്പും ശേഷവും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരളവ് വരെ ഈ പ്രശ്നമൊഴിവാക്കാൻ സാധിക്കും. 

സ്കിൻ സ്ക്രബ് ചെയ്യുക. ശേഷം മോയിസ്ചറൈസ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വാക്സിംഗിന് മുമ്പ് ചെയ്യേണ്ടത്. വാക്സിംഗിന് ശേഷമാണെങ്കില്‍ സ്കിൻ വൃത്തിയായി സൂക്ഷിക്കുക. ടൈറ്റ് ആയ വസ്ത്രങ്ങളൊഴിവാക്കുക. വൃത്തിയില്ലാത്ത കൈ കൊണ്ട് അവിടെ സ്പര്‍ശിക്കാതിരിക്കുക. ഇത് കൂടാതെ 'സ്ട്രോബെറി സ്കിൻ' ഒഴിവാക്കാനായി ചെയ്യാവുന്ന ചില ടിപ്സ് കൂടി അറിയാം...

ഒന്ന്...

നല്ലരീതിയില്‍ വെള്ളം കുടിക്കലാണ് ഇതില്‍ പ്രധാനമായും ചെയ്യാവുന്നൊരു കാര്യം. 8- 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് ചര്‍മ്മത്തെ 'സ്മൂത്ത്' ആക്കാനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളപ്പെടാനും സഹായിക്കും.

രണ്ട്...

പതിവായി സ്കിൻ സ്ക്രബ് ചെയ്യാൻ ശ്രദ്ധിക്കുക. ഇതിലൂടെ തൊലിപ്പുറത്ത് നാശമായ കോശങ്ങള്‍ അടിഞ്ഞുകിടന്ന് തൊലി പരുക്കനാകുന്നതും കേടുപാട് സംഭവിക്കുന്നതുമെല്ലാം ഒഴിവാക്കാൻ സാധിക്കും. വാക്സിംഗ് ചെയ്യുമ്പോഴും ഈ പതിവ് പോസിറ്റീവായി സ്വാധീനിക്കാം. 

മൂന്ന്...

മോയിസ്ചറൈസറിന്‍റെ ഉപയോഗം പതിവാക്കുന്നതും ചര്‍മ്മത്തിന്‍റെ അഴകും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതിന് പ്രധാനമാണ്. മോയിസ്ചറൈസര്‍ എല്ലാ ദിവസും ഉപയോഗിക്കണം. ദിവസത്തില്‍ രണ്ട് തവണയെങ്കിലും ശരീരം വൃത്തിയാക്കിയ ശേഷം മോയിസ്ചറൈസറിടുന്നത് നല്ലതാണ്.

നാല്...

എല്ലാ ദിവസവും സണ്‍സ്ക്രീൻ ഉപയോഗിക്കുന്നതും പതിവാക്കുക. പ്രത്യേകിച്ച് വസ്ത്രത്തിന് പുറത്ത് കാണുന്ന ശരീരഭാഗങ്ങളില്‍. ഇതും ചര്‍മ്മത്തിനേല്‍ക്കുന്ന പല കേടുപാടുകളും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. 

അഞ്ച്...

പൊതുവില്‍ തന്നെ വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കേണ്ട ശീലമാണ്. ഇത് ചര്‍മ്മത്തെയാണ് കാര്യമായും ബാധിക്കുക. പ്രത്യേകിച്ച് വേനലില്‍ ഇറുകിയ വസ്ത്രങ്ങള്‍ തീരെയും ധരിക്കാതിരിക്കുക. 

Also Read:- സ്കിൻ പ്രശ്നങ്ങളോ? പുരുഷന്മാര്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങള്‍ ഇവയാണ്...

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?