നിങ്ങള്‍ ഒരുപാട് മധുരം ഉപയോഗിക്കുന്നുണ്ടോ? ഇക്കാര്യം എങ്ങനെ സ്വയം പരിശോധിക്കാം?

Published : May 03, 2023, 04:33 PM IST
നിങ്ങള്‍ ഒരുപാട് മധുരം ഉപയോഗിക്കുന്നുണ്ടോ? ഇക്കാര്യം എങ്ങനെ സ്വയം പരിശോധിക്കാം?

Synopsis

പതിവായി അമിതമായി മധുരം കഴിക്കുന്നവരില്‍ അമിതവണ്ണവും അതിനോട് അനുബന്ധമായ പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങളുമെല്ലാം പിടിപെടാം. ഇതിന് പുറമെ പലവിധത്തിലുള്ള തിരിച്ചടികളും ഷുഗര്‍ കൂടുന്നതോടെ സംഭവിക്കാം. അതിനാല്‍ തന്നെ നാം കഴിക്കുന്ന മധുരത്തിന്‍റെ അളവ് സുരക്ഷിതമാണോ എന്ന് നാം തന്നെ സ്വയം ഉറപ്പ് വരുത്തുന്നത് ഏറെ നല്ലതാണ്. 

ഭക്ഷണ-പാനീയങ്ങളിലൂട അമിതമായ അളവില്‍ മധുരം കഴിക്കുന്നുവെങ്കില്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പല രീതിയിലാണ് മധുരം അധികമാകുന്നത് ആരോഗ്യത്തിന് വെല്ലുവിളിയായി മാറുക.

പതിവായി അമിതമായി മധുരം കഴിക്കുന്നവരില്‍ അമിതവണ്ണവും അതിനോട് അനുബന്ധമായ പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങളുമെല്ലാം പിടിപെടാം. ഇതിന് പുറമെ പലവിധത്തിലുള്ള തിരിച്ചടികളും ഷുഗര്‍ കൂടുന്നതോടെ സംഭവിക്കാം. അതിനാല്‍ തന്നെ നാം കഴിക്കുന്ന മധുരത്തിന്‍റെ അളവ് സുരക്ഷിതമാണോ എന്ന് നാം തന്നെ സ്വയം ഉറപ്പ് വരുത്തുന്നത് ഏറെ നല്ലതാണ്. 

എന്നാല്‍ എങ്ങനെയാണ് ഇക്കാര്യം സ്വയം പരിശോധിക്കുക? അതിന് സഹായകമായിട്ടുള്ള  ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. അതായത് നാം കഴിക്കുന്ന മധുരത്തിന്‍റെ അളവ് കൂടുതലാണെങ്കില്‍ ശരീരം അത് ചില ലക്ഷണങ്ങളിലൂടെ പ്രകടമാക്കും. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലൂടെ പ്രശ്നത്തെയും നമുക്ക് സ്വയം മനസിലാക്കാൻ സാധിക്കും. 

വിശപ്പ് അധികമാകല്‍...

ഭക്ഷണ-പാനീയങ്ങളിലൂടെ അമിതമായ അളവില്‍ മധുരം അകത്തെത്തുന്നുവെങ്കില്‍ ഇത് നമ്മളില്‍ വിശപ്പും അധികമാക്കി മാറ്റും. വിശപ്പ് മാത്രമല്ല, മധുരത്തിനോടും മറ്റ് ഭക്ഷണങ്ങളോടുമെല്ലാമുള്ള കൊതിയും വര്‍ധിക്കും. 

തളര്‍ച്ച...

മധുരം കാര്യമായ അളവില്‍ അകത്തെത്തുന്നത് ആളുകളില്‍ ക്ഷീണമുണ്ടാക്കാം. പെട്ടെന്ന് ഉന്മേഷം കുറയുന്നതായി തോന്നുകയും തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നതാണ് ഇതിന്‍റെ ലക്ഷണം. 

ഭാരം കൂടുന്നത്...

മധുരം അധികമാണെന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ശരീരഭാരത്തിലും പ്രതിഫലിക്കും. എന്നുവച്ചാല്‍ മധുരം കൂടുമ്പോള്‍ സ്വാഭാവികമായും ശരീരഭാരവും കൂടാം. 

മൂഡ് സ്വിംഗ്സ്...

മധുരം കാര്യമായ അളവില്‍ അകത്തെത്തുന്നത് മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. ഇതിന്‍റെ ഭാഗമായി മൂഡ് സ്വിംഗ്സും അനുഭവപ്പെടാം. ഉത്കണ്ഠ, വിഷാദം, എപ്പോഴും അസ്വസ്ഥതയെല്ലാം ഇതിനോടനുബന്ധമായി അനുഭവപ്പെടാം. 

സ്കിൻ പ്രശ്നങ്ങള്‍...

മധുരം അമിതമാകുമ്പോള്‍ അത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. മുഖക്കുരു, സ്കിൻ മങ്ങിയിരിക്കുക, ചര്‍മ്മത്തിന് കൂടുതല്‍ പ്രായം തോന്നിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം കാണാം. 

ടൈപ്പ്-2 പ്രമേഹം...

മധുരം അധികമാകുമ്പോള്‍ ക്രമേണ അത് ടൈപ്പ്-2 പ്രമേഹത്തിലേക്കും നയിക്കാം. 

ബിപി...

മധുരം കൂടുതലാകുമ്പോള്‍ അത് ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നതിനും കാരണമാകാം. രക്തസമ്മര്‍ദ്ദം ഉയരുന്നത് പിന്നീട് മറ്റ് പല അനുബന്ധ പ്രയാസങ്ങളിലേക്കും വ്യക്തിയെ നയിക്കുകയും ചെയ്യാം.

പല രോഗങ്ങളിലേക്കും സാധ്യത...

മധുരം അളവിലധികം കൂടുതലാകുന്നത് ആരോഗ്യത്തിന് എപ്പോഴും ദോഷം തന്നെയാണ്. ഇത് പല രോഗങ്ങളിലേക്കുമുള്ള സാധ്യത തുറന്നിടുന്നുണ്ട്. ചില അര്‍ബുദങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങളെല്ലാം ഇതില്‍ ചിലത് മാത്രം. 

Also Read:- ബിപിയും കൊളസ്ട്രോളും മുതല്‍ ലൈംഗികരോഗങ്ങള്‍ വരെ കണ്ണിലൂടെ തിരിച്ചറിയാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം