കൊതുകിനെ അകറ്റാൻ ചില എളുപ്പ വഴികൾ...

By Web TeamFirst Published Apr 25, 2020, 3:30 PM IST
Highlights

ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് മലേറിയ പരത്തുന്നത്. ഇന്ന് ലോക മലേറിയ ദിനത്തില്‍ കൊതുകിനെ നിയന്ത്രിക്കാൻ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം

മാരകമായ പല രോഗങ്ങളും പരത്തുന്നതിൽ ഏറ്റവും വലിയ വില്ലൻ കൊതുകാണ്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്‍റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്നു  രോഗമുണ്ടാക്കുകയും ചെയ്യുന്നു.  കൊതുകുകൾ വെള്ളത്തിലാണ് മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു ലാർവ, പ്യൂപ്പ എന്നീ ദശകളിലൂടെ വളർന്ന് കൊതുകുകളാവുന്നു. മഴക്കാലത്ത് കൊതുകിനു പെരുകാനുള്ള സാഹചര്യം കൂടുതൽ കാണപ്പെടുന്നു.

Also Read: ഇന്ന് ലോക മലേറിയ ദിനം; അറിയാതെ പോകരുത് ഈ ലക്ഷണങ്ങള്‍...

ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് മലേറിയ പരത്തുന്നത്. ഇന്ന്  ലോക മലേറിയ ദിനത്തില്‍ കൊതുകിനെ നിയന്ത്രിക്കാൻ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

കൊതുകുകൾ മുട്ടയിട്ട് വളരാൻ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം നശിപ്പിക്കുകയോ ഡി ഡി റ്റി, പൈറിത്രം, പാരീസ് ഗ്രീൻ പോലുള്ള രാസപദാർഥങ്ങൾ തളിക്കുകയോ ചെയ്യാം. സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. 

Also Read: കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ മലേറിയക്കുള്ള മരുന്ന് ഉപയോഗിക്കാൻ അനുമതി; സ്റ്റോക്കുണ്ടെന്ന് ഐസിഎംആര്‍...
 

രണ്ട്...

ഗാംബൂസിയ പോലുള്ള മത്സ്യങ്ങൾ കുളങ്ങളിൽ വളർത്തിയാൽ കൊതുക് പെരുകുന്നത് തടയാം. കുളങ്ങളിലെ ജലസസ്യങ്ങളെ ചില രാസപദാർഥങ്ങളുപയോഗിച്ചു നശിപ്പിക്കുന്നതു മാൻസോണി കൊതുകിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

മൂന്ന്...

കൊതുകുവലകൾ ഉപയോഗിച്ചു വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം.

നാല്...

മുറിയിൽ കൊതുകുവലയുപയോഗിക്കുക, കൊതുകിനെ കൊല്ലാൻ ഇലക്ട്രിക് ബാറ്റ് ഉപയോഗിക്കുക. 

click me!