ഗർഭധാരണവും അമിതവണ്ണവും ; ഡോക്ടർ പറയുന്നത് കേൾക്കൂ

Published : Oct 04, 2022, 05:41 PM ISTUpdated : Oct 04, 2022, 05:44 PM IST
ഗർഭധാരണവും അമിതവണ്ണവും ; ഡോക്ടർ പറയുന്നത് കേൾക്കൂ

Synopsis

ഗർഭകാലത്ത് ഭാരം കൂടുന്നത് എന്തൊക്കെ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റ് ഡോ പ്രതിമ താംകെ പറയുന്നു.  

പ്രസവസമയത്ത് ഭാരം കൂടുന്നത് സ്വാഭാവികമാണ്. പൊണ്ണത്തടി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വഴിയാണ് പൊണ്ണത്തടി കണക്കാക്കുന്നത്. പക്ഷേ, 30-ൽ കൂടുതൽ ബിഎംഐ ഉണ്ടെങ്കിൽ പൊണ്ണത്തടിയായി കണക്കാക്കുന്നു. ​ഗർഭകാലത്ത് ഭാരം കൂടുന്നത് എന്തൊക്കെ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റ് ഡോ പ്രതിമ താംകെ പറയുന്നു.

ഒന്ന്...

അബോർഷനാണ് ആദ്യത്തേത്. പൊണ്ണത്തടിയുള്ള സ്ത്രീകൾക്കും അബോർഷനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. 

രണ്ട്...

അമിതവണ്ണവും ഹൃദയപ്രശ്നങ്ങളും തമ്മിൽ പരസ്പര ബന്ധമുണ്ട്. പൊണ്ണത്തടി ഒരാളുടെ ഹൃദയപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമിതവണ്ണമുള്ള ഗർഭിണികൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.  പൊണ്ണത്തടിയുള്ള സ്ത്രീകൾ ശ്രദ്ധിക്കേണ്ടതുണ്ട് ഒപ്റ്റിമൽ ഭാരം നിലനിർത്തുകയും അവരുടെ ഹൃദയത്തെ പരമാവധി പരിപാലിക്കുകയും വേണം.

മൂന്ന്...

പൊണ്ണത്തടിയുള്ള ഗർഭിണികൾക്ക് 'സ്ലീപ് അപ്നിയ' ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.

നാല്...

ഗർഭകാല പ്രമേഹമാണ് മറ്റൊന്ന്. ഗർഭകാലത്ത് സംഭവിക്കുന്നത്. പല ഘടകങ്ങളും  Gestational Diabetes ന്റെ  അപകടസാധ്യത ഉയർത്തുന്നു. അവയിലൊന്നാണ് പൊണ്ണത്തടി. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സങ്കീർണ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഇത്. ഒരു സ്ത്രീ ഗർഭിണിയായിക്കഴിഞ്ഞ് ഏകദേശം 24 ആഴ്ചയ്ക്കു ശേഷമാണ് പ്രമേഹം പെതുവെ പ്രകടമാകുക. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ആഹാരരീതി, കൃത്യമായ വ്യായാമം, എന്നിവ ഗർഭകാല പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

അമിതവണ്ണമുള്ള അമ്മമാർ ശരീരഭാരം കുറയ്ക്കണമെന്നും സ്ലീപ് അപ്നിയ പോലുള്ള ഉറക്ക പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും മദ്യം, പുകയില, മയക്കുമരുന്ന് ഉപയോഗം എന്നിവ ഒഴിവാക്കാനും ശ്രമിക്കേണ്ടതുണ്ട്. അമിതവണ്ണമുള്ള ഗർഭിണികൾ ദിവസവും വ്യായാമം ചെയ്യുകയും സമീകൃതാഹാരം കഴിക്കുകയും വേണം.ഗർഭകാല പ്രമേഹമുണ്ടെങ്കിൽ കൃത്യസമയത്ത് നിങ്ങളുടെ പ്രമേഹ മരുന്ന് കഴിക്കുക, ധാരാളം വിശ്രമിക്കാൻ ശ്രമിക്കണമെന്ന് ഡോ പ്രതിമ പറഞ്ഞു.

ശരീരത്തിൽ പ്രോട്ടീൻ അധികമായാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

 

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍