Sleep Deprivation : ഉറക്കക്കുറവാണോ പ്രശ്നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Web Desk   | Asianet News
Published : May 27, 2022, 04:32 PM IST
Sleep Deprivation : ഉറക്കക്കുറവാണോ പ്രശ്നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Synopsis

'രാത്രിയിൽ ഏഴോ എട്ടോ മണിക്കൂർ ഉറങ്ങിയതിന് ശേഷവും, പകൽ സമയത്ത് നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നത് ഒരു രോഗമുണ്ടെന്നതിന്റെ സൂചനയായിരിക്കാം...'- ഗുരുഗ്രാമിലെ പാരാസ് ഹോസ്പിറ്റലിലെ പൾമണോളജി വിഭാ​ഗം മേധാവി ഡോ. പർമീന്ദർ ബിർ സിംഗ് പറഞ്ഞു.

എത്ര ഉറങ്ങിയാലും ക്ഷീണം മാറുന്നില്ലെന്ന് ചിലർ പറായാറുണ്ട്. എട്ട് മണിക്കൂർ ഉറങ്ങിയതിന് ശേഷവും നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്ഷീണവും മയക്കവും അനുഭവപ്പെടുന്നുണ്ടോ? ഉറക്കക്കുറവ് ദൈനംദിന ജീവിതത്തെ ബാധിക്കാം.
ഉറക്കമില്ലായ്മയെയാണ് സ്ലീപ്പിംഗ് ഡിസോർഡർ എന്ന് പറയുന്നത്.

'രാത്രിയിൽ ഏഴോ എട്ടോ മണിക്കൂർ ഉറങ്ങിയതിന് ശേഷവും, പകൽ സമയത്ത് നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നത് ഒരു രോഗമുണ്ടെന്നതിന്റെ സൂചനയായിരിക്കാം...'- ഗുരുഗ്രാമിലെ പാരാസ് ഹോസ്പിറ്റലിലെ പൾമണോളജി വിഭാ​ഗം മേധാവി ഡോ. പർമീന്ദർ ബിർ സിംഗ് പറഞ്ഞു.

അർദ്ധരാത്രിയിൽ മണിക്കൂറുകളോളം ഉണർന്നിരിക്കുക, പകൽ ഇടയ്ക്കിടെ ദീർഘമായി ഉറങ്ങുക, ഏകാഗ്രത പ്രശ്‌നങ്ങൾ എന്നിവ ചിലരിൽ കാണുന്നു. കഫീൻ പോലുള്ളവ ഉറക്ക പ്രശ്‌നങ്ങൾ ഉണ്ടാക്കാം. എന്നാൽ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ. ഈ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഡോക്ടർമാരെ കണ്ട് പരിശോധിക്കുക...- " ഡോ പർമീന്ദർ ബിർ സിംഗ് പറയുന്നു.

ഉറക്കക്കുറവ് മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരം ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഒരു കാരണ വശാലും കിടപ്പുമുറിയിൽ ടെലിവിഷൻ വയ്ക്കരുത്. ഇതിലെ കൃത്രിമവും തെളിച്ചമുള്ളതുമായ പ്രകാശം തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മെലറ്റോണിൻ പോലുള്ള ഉറക്ക ഹോർമോണുകളെ മാറ്റുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

നല്ല ഉറക്കം കിട്ടാൻ ചെയ്യേണ്ടത്...

1. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോണുകളും ലാപ്ടോപുകൾ ഓഫ് ചെയ്യുക.
2. നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക.
3. പകൽ സമയത്ത് വ്യായാമം ചെയ്യുക.
4. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക.
5. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ചമോമൈൽ ചായ (Chamomile tea) കുടിക്കുക.
6. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.
7. കുറഞ്ഞ കാർബുള്ള ഭക്ഷണങ്ങൾ കഴിക്കുക.
8. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക.

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം