Irregular Periods : ആർത്തവം ദിവസങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : May 27, 2022, 03:53 PM ISTUpdated : May 28, 2022, 10:34 PM IST
Irregular Periods : ആർത്തവം ദിവസങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

Synopsis

ആര്‍ത്തവം ക്രമം തെറ്റുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (polycystic ovary syndrome). ഹോര്‍മോണുകളുടെ വ്യതിയാനമോ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രതിരോധമോ മൂലം പിസിഒഎസ് വരാവുന്നതാണ്. 

ക്രമം തെറ്റിയ ആർത്തവം (Irregular Periods) ചിലരിൽ കണ്ട് വരുന്ന പ്രശ്നമാണ്. ഹോർമോൺ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതൽ വ്യായാമം, ചിലതരം മരുന്നുകളുടെ ഉപയോ​ഗം, ഉറക്കക്കുറവ്, ടെൻഷൻ, മോശം ഭക്ഷണശീലം എന്നിവ ഇതിന് പിന്നിലെ ചില പ്രധാന കാരണങ്ങളാണ്. 

ആർത്തവം ക്രമം തെറ്റുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (polycystic ovary syndrome). ഹോർമോണുകളുടെ വ്യതിയാനമോ ഇൻസുലിൻ ഹോർമോണിന്റെ പ്രതിരോധമോ മൂലം പിസിഒഎസ് വരാവുന്നതാണ്. അമിതഭാരം വർദ്ധിക്കുന്നത് ഹോർമോൺ തകരാറിലാകാനും ഇൻസുലിൻ അളവ് തടസ്സപ്പെടുത്താനും ഇടയാക്കും. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ക്രമരഹിതമായ ആർത്തവത്തിന് കാരണമാകും. 

Read more പിരീഡ്സ് ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ

പൊണ്ണത്തടി ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നതിനാൽ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകുക. പോഷക​​ഗുണങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ച് തന്നെ ക്രമം തെറ്റിയ ആർത്തവം പരിഹരിക്കാം. ആർത്തവം ക്യത്യമാക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നതാണ് താഴേ പറയുന്നത്...

പപ്പായ...

പപ്പായയിലെ കരോട്ടിൻ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ആർത്തവ വേദന ഒഴിവാക്കാൻ സഹായിക്കുന്നു.

 

 

ഇഞ്ചി...

ആർത്തവ വേദന ലഘൂകരിക്കാൻ ഇഞ്ചി ഏറെ ഫലപ്രദമാണ്. വേദനയ്ക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻസിന്റെ അളവ് കുറയ്ക്കുന്നതിൽ ഇഞ്ചി പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രീമെൻസ്ട്രൽ സിൻഡ്രോമുമായി ബന്ധപ്പെട്ട ക്ഷീണത്തെ ചെറുക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ക്രമരഹിതമായ ആർത്തവത്തെ ക്രമപ്പെടുത്താനും ഇഞ്ചിയ്ക്ക് കഴിയും.

കറുവപ്പട്ട...

കറുവാപ്പട്ട ഭക്ഷണത്തിൽ ചേർക്കുന്നത് രുചി മെച്ചപ്പെടുത്താൻ മാത്രമല്ല, ആരോഗ്യം മെച്ചപ്പെടുത്താനും ഒരു മികച്ച മാർഗമാണ്. വേദന കുറയ്ക്കൽ, ആർത്തവ രക്തസ്രാവം, ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് ഫലപ്രദമാണ് മാർ​ഗമാണ് കറുവപ്പട്ട.

ബീറ്റ്റൂട്ട്...

ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും സമ്പന്നമായ ഉറവിടമാണ് ബീറ്റ്റൂട്ട്.  ആർത്തവ വേദന കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കും.

 

 

മഞ്ഞൾ...

ശക്തമായ ആന്റി-സ്പാസ്മോഡിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മഞ്ഞൽ. ആർത്തവ വേദന കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുന്നു. ആർത്തവ ചക്രം ക്രമീകരിക്കാനും ഹോർമോൺ ബാലൻസ് ശരിയാക്കാനും ഇത് സഹായിക്കുന്നു. ദിവസവും പാലിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നത് ആർത്തവ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

'ആർത്തവദിനങ്ങൾ സന്തോഷകരമാക്കാം'; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

PREV
click me!

Recommended Stories

സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു
ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം