
ഗ്രീൻ കോഫിയെ കുറിച്ച് അധികം പേരും കേട്ടിട്ടുണ്ടാകില്ല. സാധാരണ കോഫി പോലെ കോഫി പഴങ്ങളുടെ വിത്തുകളാണ് ഗ്രീൻ കോഫി ബീൻസ്. ഗ്രീൻ കോഫി ബീൻസിൽ ഉയർന്ന അളവിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
ഗ്രീൻ കോഫി ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ക്ലോറോജനിക് ആസിഡ് കാർബോഹൈഡ്രേറ്റിന്റെ ആഗീരണത്തെ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്ത് ശരീരഭാരം കുറച്ച് പ്രമേഹത്തെ തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഗ്രീൻ കോഫി ബീൻസ് രക്തധമനികളെ സ്വാധീനിക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു അത്ഭുത ഉള്ളടക്കമാണ് ഗ്രീൻ കോഫിയിലെ ക്ലോറോജെനിക് ആസിഡ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഉരുകി ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ഇന്ത്യൻ ജേണൽ ഓഫ് ഇന്നൊവേറ്റീവ് റിസർച്ച് ആൻഡ് ഡവലപ്മെൻറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഗ്രീൻ കോഫി സഹായിക്കും. ഗ്രീൻ കോഫി കുടിക്കുന്നത് നിങ്ങളുടെ ചെറുകുടലിൽ പഞ്ചസാര ആഗിരണം ചെയ്യുന്നത് കുറയ്ക്കും. ഇത് കൊഴുപ്പായി സൂക്ഷിക്കാൻ ലഭ്യമായ പഞ്ചസാരയുടെ കുറവിലേക്ക് നയിക്കുന്നു.
ഗ്രീൻ കോഫി എപ്പോഴും ഭക്ഷണത്തിന് ശേഷം കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് ഗവേഷകർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും ഗ്രീൻ കോഫി കഴിക്കുന്നത് സഹായിക്കും. രുചി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് കുറച്ച് തേൻ അല്ലെങ്കിൽ കറുവപ്പട്ട ചേർക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam