
ഓഫീസ് ജോലികളും വീട്ടുജോലികളും ഒരേസമയം കൈകാര്യം ചെയ്യുന്നതിനിടയിൽ സ്ത്രീകൾക്ക് കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കുക എന്നത് പ്രധാനമാണ്. എന്നാൽ ക്രമരഹിതമായ ഉറക്കം ഫെർട്ടിലിറ്റിയെ ബാധിക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സ്ലീപ്പ്-വേക്ക് പാറ്റേൺ ഹോർമോണുകളായ മെലറ്റോണിൻ, കോർട്ടിസോൾ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം എൽഎച്ച് (ല്യൂട്ടിനൈസിംഗ് ഹോർമോൺ), എഫ്എസ്എച്ച് (ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണുകൾ), പ്രോജസ്റ്ററോൺ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ പ്രകാശനത്തെയും നിയന്ത്രിക്കുന്നു. ഇവയെല്ലാം പ്രത്യുൽപാദന ഹോർമോണുകളും ഗർഭധാരണത്തിന് നിർണായകവുമാണ്.അതിനാൽ, നിങ്ങൾക്ക് ഒരു ദിവസം 7-8 മണിക്കൂർ ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ശരീരത്തിലെ ഈ ഹോർമോണുകളുടെ അളവ് ഒരു സ്ത്രീക്ക് വേണ്ടത്ര ഉറങ്ങുന്നതിനേക്കാൾ കുറവായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, തത്ഫലമായുണ്ടാകുന്ന ആർത്തവ ക്രമക്കേട് ഗർഭധാരണത്തിലെ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാമെന്ന് ഹൈദരാബാദിലെ നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ ഫെർട്ടിലിറ്റി കൺസൾട്ടന്റ് ഡോ. സരോജ കൊപ്പള പറഞ്ഞു.
Read more ഈ പഴം ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കും; പഠനം
മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ഉറക്ക-ഉണരുന്ന രീതിയെ ബാധിക്കാം. ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ ഇവ മാറ്റിവയ്ക്കണമെന്നും അവർ പറഞ്ഞു. ഇത് ഉറക്കചക്രത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, ഗർഭിണിയാകാനുള്ള സ്ത്രീയുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഉപകരണങ്ങളിൽ നിന്നുള്ള കിരണങ്ങൾ മെലറ്റോണിൻ എന്ന നിർണായക ഹോർമോണിനെ അടിച്ചമർത്തുന്നു. തൽഫലമായി, മെലറ്റോണിന്റെ ശരിയായ ഉൽപാദനം കൂടാതെ അണ്ഡത്തിന്റെ ഗുണനിലവാരം കുറഞ്ഞേക്കാം. ഇത് ഗർഭധാരണം കൂടുതൽ ബുദ്ധിമുട്ടാക്കാമെന്നും ഡോ. സരോജ കൂട്ടിച്ചേർത്തു.
രാത്രി വൈകി ജോലി ചെയ്യുന്നത് സർക്കാഡിയൻ താളം (circadian rhythm) മാറ്റുകയും ഹോർമോൺ തകരാറുകൾ, ഈസ്ട്രജന്റെ അളവ് കുറയുകയും ക്രമരഹിതമായ ആർത്തവചക്രം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഈ മാറ്റങ്ങളെല്ലാം ഗർഭിണിയാകുന്നതിന് തടസം ഉണ്ടാക്കാം. ഉറക്കത്തിന്റെ അഭാവം പ്രത്യുൽപാദനക്ഷമതയെ തടസ്സപ്പെടുത്തുന്ന രോഗങ്ങളും അസുഖങ്ങളും വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. പ്രമേഹം, ഹൃദ്രോഗം പൊണ്ണത്തടി എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടുന്നു.
Read more ഉറക്കക്കുറവാണോ പ്രശ്നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ