മദ്യം ശരീരത്തിൽ എത്ര സമയം നിൽക്കും?

Published : Aug 03, 2019, 01:43 PM IST
മദ്യം ശരീരത്തിൽ എത്ര സമയം നിൽക്കും?

Synopsis

വ്യക്തിയുടെ പ്രായം, ഭാരം, ഒഴിഞ്ഞ വയറിൽ കുടിക്കുന്ന മദ്യം, ആരോഗ്യം, കരൾ രോഗം, കുറഞ്ഞ സമയത്തിനുള്ളിൽ കുടിക്കുന്ന മദ്യത്തിന്റെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കും ഇത്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയാണ്. ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ അനുവദിച്ചതും, രക്തം ശേഖരിക്കാതിരുന്നതും അടക്കം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ഗുരുതരമാണ്.

കുടിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ചാണ് അത് ശരീരത്തിൽ നിലനിൽക്കുന്നതും. എത്രത്തോളം മദ്യപിച്ചിട്ടുണ്ടെങ്കിലും സമയം കൂടുംതോറും രക്തത്തിലെ മദ്യത്തിന്റെ അളവ് ദുർബലപ്പെടുകയും തീരെ ഇല്ലാതാവുകയും ചെയ്യും. ഏകദേശം 73 കിലോഗ്രാം തൂക്കമുള്ള ആളിന്റെ ശരീരത്തിൽ മദ്യത്തെ നേർപ്പിക്കുന്നതിന് 50 കിലോഗ്രാം വെള്ളമുണ്ടെന്നാണ് കരുതുന്നത്.

നിശ്വാസത്തിൽ കൂടിയും വിയർപ്പിൽകൂടിയും മൂത്രത്തിൽ കൂടിയും മദ്യത്തെ ശരീരം പുറന്തള്ളും. ആകെയുള്ള മദ്യത്തിന്റെ പത്ത് ശതമാനത്തോളം ഇത്തരത്തിൽ പുറന്തള്ളപ്പെടും. ശേഷിച്ച മദ്യത്തിന്റെ രാസഘടനയെ ചൂടും ഊർജ്ജവുമായി വെളിയിൽ തള്ളാനുള്ള പ്രവർത്തനമാണ് കരളിൽ നടക്കുന്നത്. 68 കിലോഗ്രാം തൂക്കമുള്ള ഒരാൾ, ഒരു തവണ കുടിക്കുന്ന മദ്യം ഒരു മണിക്കൂറിനുള്ളിൽ ശരീരം പുറന്തള്ളുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

മനുഷ്യശരീരം ഒരു മണിക്കൂറിൽ ഒരു ഡെസിലിറ്ററിലെ 20 മില്ലിഗ്രാം ആൽക്കഹോൾ വരെ ഇത്തരത്തിൽ പുറന്തള്ളും. 40 മില്ലിഗ്രാം ആണെങ്കിൽ രണ്ട് മണിക്കൂർ സമയം മാത്രമാണ് എടുക്കുക. 

വ്യക്തിയുടെ പ്രായം, ഭാരം, ഒഴിഞ്ഞ വയറിൽ കുടിക്കുന്ന മദ്യം, ആരോഗ്യം, കരൾ രോഗം, കുറഞ്ഞ സമയത്തിനുള്ളിൽ കുടിക്കുന്ന മദ്യത്തിന്റെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കും ഇത്. കുറഞ്ഞ സമയത്തിനിടെ തുടർച്ചയായി മദ്യപിച്ചിട്ടുണ്ടെങ്കിൽ, രക്തത്തിലെ ആൽക്കഹോളിന്റെ അളവ് കുറച്ച് മണിക്കൂർ നേരത്തേക്ക് ഉണ്ടാകും. എന്നാൽ ഓരോ മണിക്കൂർ പിന്നിടുമ്പോഴും ഇത് കുറഞ്ഞുകുറഞ്ഞ് വരും.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആർത്തവ ദിവസങ്ങളിൽ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
ഈ ഏഴ് ഭക്ഷണങ്ങൾ നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കും